പദ്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
പദ്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
മാരാമണ്‍: പദ്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതി
ഇന്നലെ വൈകുന്നേരം 5.50ന് ഡൽഹിയിൽനിന്നു വിളിച്ച് ബഹുമതിയെക്കുറിച്ചു പറഞ്ഞിരുന്നു. ബഹുമതി സ്വീകരിക്കുന്നതിനു തടസമുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. രാജ്യത്തിനുവേണ്ടി ഏറെയൊന്നും താൻ ചെയ്തതായി കരുതുന്നില്ല. ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉൾക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളിൽ ഇത്തരം ബഹുമതികൾ പ്രമാണിമാർക്കു മാത്രമേ നൽകാറുള്ളൂ. എന്നാൽ, ഭാരതം സാധാരണക്കാർക്കും ബഹുമതി നൽകുന്നുവെന്നതിൽ അഭിമാനമുണ്ടെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു.
ഇനി ഇതു വാങ്ങാൻ ഡൽഹി വരെ പോകണമല്ലോയെന്ന് അദ്ദേഹം നർമസ്വരത്തിൽ പറഞ്ഞു. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവർ മാരാമണ്‍ അരമനയിലെത്തി സന്തോഷം പങ്കിട്ടു