Diocese

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടി

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടി

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: പ്ലസ് ടു വിന് ശേഷം എന്ത് പഠിക്കാം? എവിടെ പഠിക്കാം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, കോഴ്‌സുകൾ, സ്കോളർഷിപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കരിയർ ഗൈഡ് NET നെയ്യാറ്റിൻകര വിദ്യാഭ്യാസ സമതി പ്രസിദ്ധീകരിച്ചു.

മെഡിസിൻ, പാരാമെഡിക്കൽ കോഴ്‌സുകൾ, ഫാർമസി കോഴ്‌സുകൾ, എഞ്ചിനീയറിംഗ്, നിയമം, മാനേജ്മെന്റ്, ജേണലിസം, സിനിമ /ടി വി /നാടകം, ഫാഷൻ ഡിസൈൻ &ടെക്നോളജി, പരിസ്ഥിതി പഠനം, കാർഷിക പഠനം, ടൂറിസം /ഹോസ്പിറ്റാലിറ്റി ഹോട്ടൽ മാനേജ്മെന്റ്, അധ്യാപനം, ഭാഷാപഠനം, കായിക വിദ്യാഭ്യാസം, ഫൈൻആർട്സ് /സംഗീതം നൃത്തം, ഡിഫൻസ് -രാജ്യസേവനത്തോടൊപ്പം മികച്ച കരിയർ, പരമ്പരാഗത /ന്യൂജനെറേഷൻ കോഴ്‌സുകൾ, മാനവിക വിഷയങ്ങൾ തൊഴിൽ -ഉപരിപഠന സാധ്യതകൾ, കൊമേഴ്സിന്റെ സാധ്യതകൾ, കൊമേഴ്‌സും അനുബന്ധന മേഖലകളും, കമ്പ്യൂട്ടർ, ഐ. റ്റി. മേഖല, സിവിൽ സർവീസ്, എന്നീ കോഴ്സുകളെ കുറിച്ച് ആഴത്തിൽ മനസിലാക്കി നമ്മുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഉചിതമായ കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിനു ഈ കരിയർ ഗൈഡൻസ് വളരെയധികം ഫലപ്രദമാകുന്നു. മാത്രമല്ല വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇതിൽ രേഖപെടുത്തിയിട്ടുണ്ട്.

GOVT/ AIDED ARTS AND SCIENCE COLLEGE IN TVM, SELF FINANCING ARTS AND SCIENCE COLLEGES, OTHER INSTITUTIONS, TRAINING COLLEGES IN TVM, LAW COLLEGES IN TVM, ENGINEERING COLLEGES IN TVM, MEDICAL COLLEGES IN TVM, SELF FINANCING MEDICAL COLLEGES, എന്നിങ്ങനെ കേരള സർവ്വകലാശാലകളെ കുറിച്ചുള്ള ആഴത്തിലുള്ള ഉള്ളടക്കം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

സർവ്വകലാശാല പ്രവേശന പരീക്ഷകൾ, വിവിധ കോഴ്സുകൾ അറിയാനും, അപേക്ഷിക്കാനും കരിയർ ഉപരിപഠനത്തിന് സഹായകമായ സുപ്രധാന വെബ്സൈറ്റ് വിലാസങ്ങൾ സഹിതം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് ഒരു വിദ്യാർത്ഥി അറിയേണ്ട എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന 65 പേജുള്ള ഈ പുസ്തകം നെയ്യാറ്റിൻകര രൂപതയിലെ പ്ലസ് ടു പഠനം കഴിഞ്ഞ എല്ലാ വിദ്യാർത്ഥികൾക്കും NET നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ സമതി സൗജന്യമായി നൽകുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker