Articles

പ്രാർത്ഥന എന്നത് കമ്മ്യൂണിക്കേഷൻ മാത്രമല്ല കമ്മ്യൂണിയനും കൂടിയാണ്

പ്രാർത്ഥനയെ വെറുമൊരു കമ്മ്യൂണിക്കേഷനാക്കി ചുരുക്കി കളയുമ്പോഴാണ് പള്ളിയും വേണ്ട ദേവാലയവും വേണ്ട എന്നൊക്കെ പറയാൻ നമുക്ക് തോന്നുന്നത്...

മാർട്ടിൻ N ആന്റണി

പ്രാർത്ഥിക്കാൻ പള്ളിയിൽ പോകേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു പുരോഹിതന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നുണ്ട്. അതിനുള്ള ചെറിയൊരു മറുപടിയാണ് ഈ കുറിപ്പ്. ശരിയാണ്, ദൈവവുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ എവിടെ ഇരുന്നാലും സാധ്യമാകും. പക്ഷെ, “പ്രാർത്ഥന എന്നത് കമ്മ്യൂണിക്കേഷൻ മാത്രമല്ല”ട്ടോ, കമ്മ്യൂണിയനും കൂടിയാണ്.

ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ച ക്രിസ്തുവിനെ മാതൃകയാക്കാൻ പറയുന്ന അച്ചൻ ഒരു കാര്യം കൂടി ഓർക്കണം. ഏകനായി പ്രാർത്ഥിച്ച അതേ ക്രിസ്തു തന്നെയാണ് പ്രാർത്ഥനയിലെ കമ്മ്യൂണിയനും പ്രാധാന്യം കൊടുത്തിട്ടുള്ളത്. പ്രാർത്ഥനയെ വെറുമൊരു കമ്മ്യൂണിക്കേഷനാക്കി ചുരുക്കി കളയുമ്പോഴാണ് പള്ളിയും വേണ്ട ദേവാലയവും വേണ്ട എന്നൊക്കെ പറയാൻ നമുക്ക് തോന്നുന്നത്.

പ്രാർത്ഥന കമ്മ്യൂണിയൻ കൂടിയാണ്. അതുകൊണ്ടാണ് യേശു ‘രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുമ്പോൾ’ എന്ന് പറയുന്നത്. ആ പ്രാർത്ഥനാ സങ്കല്പത്തിൽ “വിജനപ്രദേശം” എന്ന സങ്കല്പമില്ല. അവിടെയുള്ളത് “കൂട്ടായ്മ അഥവാ എക്ലൈസിയ” എന്ന സങ്കല്പമാണ്. ആ പ്രാർത്ഥന എന്ന സങ്കൽപ്പത്തിൽ “ദൈവവും മനുഷ്യരുമുണ്ട്”. അതാണ് യേശു പഠിപ്പിച്ചുതന്ന പ്രാർത്ഥനയുടെയും പ്രത്യേകത.

ഉദാഹരണത്തിന്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ കമ്മ്യൂണിക്കേഷനും കമ്മ്യൂണിയനും ഉണ്ട്. ആ പ്രാർത്ഥനയിൽ ദൈവവും മനുഷ്യനും ഉണ്ട്. അതുകൊണ്ട് ബഹുമാനപ്പെട്ട അച്ചാ, പ്രാർത്ഥനയെ കമ്മ്യൂണിക്കേഷൻ മാത്രമായിട്ട് ചുരുക്കി കളയരുത്. അതിൽ “കൂട്ടായ്മ അഥവാ കമ്മ്യൂണിയൻ” എന്ന സങ്കല്പവും കൂടിയുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker