Kerala

പ്രശസ്ത വചനപ്രസംഗകൻ ഫാ.ജസ്റ്റിൻ അലക്‌സ് അന്തരിച്ചു

മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (15/03/2019) രാവിലെ 10 മണിക്ക് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മേനംകുളം അനുഗ്രഹ ഭവനിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.ജസ്റ്റിൻ അലക്‌സ് അന്തരിച്ചു. 68 വയസായിരുന്നു. അതിരൂപതയ്ക്ക് കീഴിലെ കഴക്കൂട്ടം മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപകനും ആദ്യ ഡയറക്ടറുമാണ്.

1950 ജൂലൈ 18-ന് തമിഴ് നാട്ടിലെ വള്ളവിളയിൽ അലക്‌സ് സെബാസ്റ്യൻ – സുഫ്റീഷ്യ കുലാസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മാർത്താണ്ഡൻതുറയിലും നാഗർകോവിലിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പാളയം മൈനർ സെമിനാരിയിൽ വൈദീക പരിശീലനത്തിന്റെ പ്രാഥമിക പഠനങ്ങളും, ആലുവ കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനങ്ങളും പൂർത്തിയാക്കിയ അദ്ദേഹം 1975 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ തോപ്പ്, മൺവിള, മര്യനാട്, ഇരവിപുത്തൻ തുറൈ;  നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർക്കോണം, ഉണ്ടൻകോട് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1992 മുതൽ ഇന്ത്യയിലും വിദേശത്തും വചനപ്രഘോഷണ – രോഗശാന്തി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.

മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (15/03/2019) രാവിലെ 10 മണിക്ക് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മേനംകുളം അനുഗ്രഹ ഭവനിൽ വച്ച് നടത്തപ്പെടും.

ഫാ.ജസ്റ്റിൻ അലക്‌സും നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവലും നെയ്യാറ്റിൻകര വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും ഒരേകാലഘട്ടത്തിലായിരുന്നു വൈദീക പരിശീലനം പൂർത്തിയാക്കുകയും വൈദീക പട്ടം സ്വീകരിക്കുകയും ചെയ്തത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker