പ്രശസ്ത ദൈവശാസ്ത്രജ്ഞൻഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി കപ്പൂച്ചിന്‍ നിര്യാതനായി
പ്രശസ്ത ദൈവശാസ്ത്രജ്ഞൻഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി കപ്പൂച്ചിന്‍ നിര്യാതനായി
അനിൽ ജോസഫ്
കോട്ടയം: പ്രശസ്ത ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ ഫാ.സിപ്രിയന്‍ ഇല്ലിക്കാമുറി (88) കപ്പൂച്ചിന്‍ നിര്യാതനായി. സെന്‍റ് ജോസഫ് പ്രൊവിന്‍സ് അംഗമാണ്. സംസ്കാരം ചൊവ്വാഴ്ച തെളളകം വിദ്യാഭവന്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും.
ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാള്‍നാവര്‍, വാള്‍ട്ടര്‍ കാസ്പര്‍, ജെ.ബി.മെറ്റ്സ്, ജോവാക്കിം ഗനില്‍ക്ക, പീറ്റര്‍ എ.ഹ്യൂമണര്‍മന്‍ തുടങ്ങിയ വിഖ്യാതരായ ദൈവശാസ്ത്രജ്ഞരുടെ ശിഷ്യനാണ്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അച്ചന്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും; ജര്‍മ്മന്‍ ഭാഷയിലടക്കം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. കോട്ടയം തെളളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍ 33 വര്‍ഷം അധ്യാപകനായിരുന്നു. കപ്പൂച്ചിന്‍ സെന്‍റ് ജോസഫ് പ്രൊവിന്‍സിലെ അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍, കൗണ്‍സിലര്‍, തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ റെക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
കാഞ്ഞിരപ്പളളി ഇല്ലിക്കാമുറി പസേതരായ ഡൊമനിക് ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.