Kerala

പ്രവാസികളെയും അഭയാർത്ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതു സമൂഹത്തിന് ബാധ്യതയുണ്ട്; ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

പ്രവാസികളെയും അഭയാർത്ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതു സമൂഹത്തിന് ബാധ്യതയുണ്ട്; ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

സ്വന്തം ലേഖകൻ

എറണാകുളം: പ്രവാസികളെയും അഭയാർത്ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതു സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ. സി.ബി.സി.ഐ. ലേബർ കമ്മിഷനും വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷനും കേരള ലേബർ മൂവ്മെൻറിന്റെ സഹകരണത്തോടെ “അന്തർദ്ദേശിയ കുടിയേറ്റം: പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടിയേറ്റത്തിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേർത്തുവായിക്കുമ്പോഴാണ് അവരുടെ പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാക്കാനാവുകയെന്നും, സുരക്ഷിതവും നിയാമാനുസൃതവുമായ കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. മുൻ ദേശിയ പ്രസിഡന്റ് അഡ്വ.തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എം.സി. അന്തർദ്ദേശീയ സെക്രട്ടറി ഫാ. ജെയ്സൺ വടശ്ശേരി, കെ.സി.ബി.സി. ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, കെ.എൽ.എം. സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്ൻ പാലപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

“കേരളത്തിന്റെ പശ്ചാത്തലത്തിൽ കുടുയേറ്റത്തിന്റെ പ്രശ്നങ്ങൾ” ഡോ. ഗീതിക ജി. (യു.സി. കോളേജ്), സിറിൾ സഞ്ജു (ഐ.സി.എം.സി.) എന്നിവർ അവതരിപ്പിച്ചു. “പ്രളയാനന്തര കുടിയേറ്റത്തിത്തിന്റെ പ്രതിസന്ധികൾ” എന്ന വിഷയം ഡോ. മാർട്ടിൻ പാട്രിക്കും, “ഗാർഹിക തൊഴിലാളികളും കുടിയേറ്റ പ്രശ്നങ്ങളും” എന്ന വിഷയം ഡോ.സിസ്റ്റർ ലിസി ജോസഫും അവതരിപ്പിച്ചു. ജോയി ഗോതുരുത്ത് (വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ) മോഡറേറ്ററായിരുന്നു.

“സുരക്ഷിതവും ക്രമബദ്ധവുമായ കുടിയേറ്റത്തിനായുള്ള നിയമ ചട്ടക്കൂടി”നെ സംബന്ധിച്ച് നടന്ന ചർച്ചയിൽ മോൺ. യൂജിൻ പെരേര, ഫാ. ജോബി അശീതുപറമ്പിൽ, മോഹനൻ നായർ (നോർക്ക) ഫാ.ജെയ്സൺ വടശ്ശേരി, ഈശ്വരി കൃഷ്ണദാസ് (സി.ഐ.എം.എസ്.), തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി ക്ഷേമനിധി ഉൾപ്പടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി വ്യാപിപ്പിക്കണം. വിദേശ രാജ്യങ്ങളിലേയ്ക്കു തൊഴിൽ തേടി പോകുന്നവർക്ക് ആവശ്യമായ പ്രീ – ഡിപ്പാർച്ചർ പരിശീലനം നല്കാൻ നോർക്ക റൂട്ട്സ് കർമ്മ പരിപാടി ആവിഷ്കരിക്കണം എന്നീ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കെ.ജെ. തോമസ് കുരിശിങ്കൽ, ജോസ് മാത്യു ഊക്കൻ സിസ്റ്റർ ആനീസ് എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker