Diocese
പ്രളയ ബാധിതര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി കെ.എല്‍.സി.എ.
പ്രളയ ബാധിതര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി കെ.എല്‍.സി.എ.
സ്വന്തം ലേഖകന്‍
പാറശാല: ഗാന്ധിജയന്തി ദിനത്തില്‍ വ്ളാത്താങ്കര കെ.എല്‍.സി.എ. യുടെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. വ്ളാത്താങ്കര പ്രദേശത്തെ 75 കുടുംബങ്ങള്‍ക്കാണ് നെയ്യാറ്റിന്‍കര രൂപതാ കെ.എല്‍.സി.എ. യുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്.
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ഥാടന കേന്ദ്രത്തില്‍ രൂപതാ പ്രസിഡന്‍റ് ഡി.രാജു ഭക്ഷണ കിറ്റുകളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു. രൂപതാ വൈസ് പ്രസിഡന്‍റ് ഉഷകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സദാനനന്ദന്‍ , ഖജാന്‍ജി വിജയകുമാര്‍, വ്ളാത്താങ്കര സോണല്‍ പ്രസിഡന്‍റ് ഡി.ജെ. സുനില്‍കുമാര്‍, സോണല്‍ പ്രസിഡന്‍റ് സി.എം. ബര്‍ണാഡ്, മരിയദാസ്, വി.എസ്. അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.