Parish
പ്രളയ ബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയുടെ സഹായം; മാറനല്ലൂരില്‍ നിന്ന് നാലാമത്തെ വാഹനം പുറപ്പെട്ടു
പ്രളയ ബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയുടെ സഹായം; മാറനല്ലൂരില്‍ നിന്ന് നാലാമത്തെ വാഹനം പുറപ്പെട്ടു
അനിൽ ജോസഫ്
മാറനല്ലൂര്‍: പ്രളയബാധിതര്‍ക്ക് സഹായവുമായി നെയ്യാറ്റിന്‍കര രൂപതയുടെ നാലാമത്തെ വാഹനം മാറനല്ലൂര്‍ സെന്റ് പോള്‍സ് ദേവാലയത്തില്‍ നിന്ന് തിരിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലേക്കാണ് ഇടവകയുടെ നേതൃത്വത്തിലുളള സംഘം സഹായം എത്തിച്ചത്. ഭക്ഷണ സാധനങ്ങളും ശുചീകരണ ത്തിനുളള സാധനങ്ങള്‍, കുടിവെളളം എന്നിവയാണ് എത്തിക്കുന്നത്.
ആലപ്പുഴ രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നേരിട്ട് പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക്കാണ് സഹായമെത്തിക്കുന്നത്. വാഹനം മാറനല്ലൂര്‍ ഇടവക സഹവികാരി ഫാ.അലക്സ് സൈമണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഒരാഴ്ചക്കുളളില്‍ 3 വാഹനങ്ങള്‍ കൂടി രൂപതയുടെ വിവിധ ഫൊറോനകളില്‍ നിന്ന് ദുരിതാശ്വസാസ ക്യാമ്പുകളിലേക്ക് പുറപ്പെടുമെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് പറഞ്ഞു.