പ്രളയാനന്തര നടപടികളിൽനിന്ന് സർക്കാർ പിന്നോക്കം പോകുന്നുവെന്ന് വരാപ്പുഴ കെ എല്‍ സി എ രൂപത സമിതി
പ്രളയാനന്തര നടപടികളിൽനിന്ന് സർക്കാർ പിന്നോക്കം പോകുന്നുവെന്ന് വരാപ്പുഴ കെ എല്‍ സി എ രൂപത സമിതി
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയാനന്തര നടപടികളിൽനിന്ന് സർക്കാർ പിന്നോക്കം പോകുന്നുവെന്ന കുറ്റപ്പെടുത്തലിമായി വരാപ്പുഴ അതിരൂപതയിലെ കെ.എൽ.സി.എ. സംഘടന. ശബരിമല പോലുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രളയാനന്തര പുന:ർനിർമാണ പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോക്കം പോകുന്നുവെന്നാണ് കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത ആരോപിക്കുന്നത്. ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ സംഘടിപ്പിച്ച “കണ്ണീരോർമ്മ” അനുസ്മരണ പരിപാടിയിലാണ് പ്രതിഷേധം ഉയർന്നത്.
ഓഖി ദുരന്തബാധിതർക്ക് നൽകുമെന്ന് അറിയിച്ചിരുന്ന ദുരിതാശ്വാസ തുക ഇനിയും പൂർണ്ണമായും നൽകിയിട്ടില്ല. പ്രളയാനന്തരം നടപടികളുടെ ഭാഗമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ പോലും ഇനിയും സർക്കാരിനായിട്ടില്ല. ചീനവല ഉൾപ്പെടെ തൊഴിൽ സാമഗ്രികളും തൊഴിൽ സ്ഥാപനങ്ങളും നഷ്ടമായ നിരവധി ദുരിതബാധിതരുടെ അപേക്ഷകളിൽ നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രളയകാലത്ത് വാഗ്ദാനം ചെയ്ത് താൽക്കാലിക ധനസഹായത്തിൽ ഒതുക്കാതെ സമഗ്രമായ പുനരധിവാസ പുന:ർനിർമ്മാണ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എൽ.സി.എ. ആവശ്യപ്പെട്ടു.
അതിരൂപതാ പ്രസിഡൻറ് സി.ജെ.പോൾ അധ്യക്ഷത വഹിച്ച യോഗം അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷെറി.ജെ.തോമസ്, എം.സി.ലോറൻസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, ഹെൻറി ഓസ്റ്റിൻ, സെബാസ്റ്റിൻ വലിയപറമ്പിൽ, റോയ് ഡീക്കൂഞ്ഞ,
റോയ് പാളയത്തിൽ, ബാബൂ ആന്റെണി, ആൻസാ ജയിംസ്, മേരി ജോർജ്ജ്, മോളി ചാർലി, ടോമി കുരിശുവീട്ടിൽ, സോണി സോസാ, എൻ.ജെ. പൗലോസ്, പി.പി.ജോസഫ്, സാബു പടിയാംഞ്ചേരി, അഡ്വ.സ്റ്റെർവിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.