Kerala

പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സഹായമാവാൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അടിയന്തിര യോഗം വിളിച്ച് ആലപ്പുഴ രൂപത

ഫാ.സേവ്യർ കുടിയാംശേരിയുടെ അധ്യക്ഷതയിൽ ആയിരുന്നു യോഗം

ജോസ് മാർട്ടിൻ

ആലപ്പുഴ: പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സഹായമാവാൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അടിയന്തിര യോഗം വിളിച്ച് ആലപ്പുഴ രൂപത. ആലപ്പുഴ ജില്ലാ കളറ്റർ അദില അബ്‌ദുള്ള ശനിയാഴ്ച്ച വിളിച്ചുചേർത്ത ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (I.A.G) യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ് ഞായറാഴ്ച്ച ആലപ്പുഴ നെയ്തൽ കമ്യൂണിറ്റി റേഡിയോയുടെ ഓഫിസിൽ ഫാ.സേവ്യർ കുടിയാംശേരിയുടെ അധ്യക്ഷതയിൽ ആലപ്പുഴ ഡയസീഷ്യൻ സൊസൈറ്റിയുടെ (A.D.S) അടിയന്തിര യോഗം ചേർന്നത്.

പ്രളയകെടുതിമൂലം ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടനാട്, വയനാട് മേഖലകളിലെ ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് അവശ്യവസ്തുക്കളുടെ സംഭരണം, വിതരണം തുടങ്ങിയ വിഷങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.

തുടർന്ന്, ഫാ.സേവ്യർ കുടിയാംശേരിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്നർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും അവശ്യ സാധനങ്ങൾ എത്രയും വേഗത്തിൽ എത്തിച്ചു കൊടുക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker