പേരില സ്വർഗ്ഗാരോപിതമാതാ ദേവാലയ തിരുനാളിന് ഭക്തി നിർഭരമായ തുടക്കം
പേരില സ്വർഗ്ഗാരോപിതമാതാ ദേവാലയ തിരുനാളിന് ഭക്തി നിർഭരമായ തുടക്കം
അനുജിത്ത്, സുസ്മിൻ
ചുള്ളിമാനൂർ: പേരില സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിലെ ഇടവകതിരുനാൾ ആഗസ്റ്റ് 10 ശനിയാഴ്ച ആരംഭിച്ചു ഇടവക വികാരി ഫാ.ജസ്റ്റിൻ ഫ്രാൻസിസ് കൊടിയേറ്റി ഇടവകതിരുനാളിനു തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് ചുള്ളിമാനൂർ ഫൊറോന വികാരി വെരി.റവ.ഫാ.അനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. കാട്ടാക്കട ഇടവക വികാരി
റവ.ഫാ.ബിനു വർഗ്ഗീസ് വചന സന്ദേശം നൽകി.
ആഗസ്റ്റ് 11മുതൽ 13 വരെ നടക്കുന്ന മരിയൻ ധ്യാനത്തിനു ഫാ.ജോർജ് മച്ചിക്കുഴി നേതൃത്വം നൽകും. തിരുനാൾ ദിവസങ്ങളിൽ എല്ലാദിവസവും വൈകുന്നേരം 5 മണിക്ക് ജപമാല, ലിറ്റിനി, നവനാൾ ജപം, എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
തിരുനാളിന്റെ സമാപന ദിനമായ 15 വ്യാഴാഴ്ച ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് പാറശ്ശാല ഫെറോന വികാരി ഫാ.അനിൽ ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കും.
തുടന്ന്, ഭക്തി നിർഭരമായ തിരുസ്വരൂപ പ്രദക്ഷിണം ദേവാലയത്തിൽ നിന്നും ആരംഭിച്ച് മുള്ളുവേങ്ങാമൂട് – തിരികെ ദേവാലയത്തിലേയ്ക്ക് എത്തിച്ചേരുന്നു. തിരുനാൾ പതാകയിറക്കോടു കൂടി ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.