പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ ആഹ്വാനവുമായി മാനന്തവാടി രൂപതാ മെത്രാൻ
ജൂൺ 11 വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ആഹ്വാനം...
സ്വന്തം ലേഖകൻ
മാന്തവാടി: കർത്താവിന്റെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്ന് കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ ആഹ്വാനവുമായി മാനന്തവാടി രൂപതാ ബിഷപ്പ് ജോസ് പൊരുന്നേടം. ജൂൺ 11 വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ആ ദിനം പ്രത്യേക പ്രാർഥന നടത്തുവാനും, ദൈവത്തിന്റെ കാരുണ്യം യാചിക്കുവാനും വൈദികർക്ക് നൽകിയ സർക്കുലറിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
വിശുദ്ധ കുർബാനയ്ക്കായിട്ട് പള്ളികൾ തുറക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിലും, ഗവൺമെന്റ് നിർദ്ദേശിക്കുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുവാൻ നമ്മുടെ പല ഇടവകകളിലും പരിമിതികളുണ്ടെന്നും, അതിനാൽ നാളത്തെ ദിവ്യബലിക്കുശേഷം വൈദികർ ഒരുമണിക്കൂറെങ്കിലും ആരാധന നടത്തുകയും, കൊറോണ വൈറസ് ബാധയുടെ തീവ്രത കൂടി വരുന്ന ഈ അവസരത്തിൽ ദൈവത്തിന്റെ കൃപാകടാക്ഷം ലോകത്തിനുമേൽ ഉണ്ടാകേണ്ടതിനായി മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്യുന്നു.
സർക്കുലറിന്റെ പൂർണ്ണ രൂപം