പുനലൂര്‍ രൂപതയില്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 6-Ɔമത്തെ വീട്
പുനലൂര്‍ രൂപതയില്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 6 മത്തെ വീട്
സന്തം ലേഖകന്‍
പുനലൂര്‍: പുനലൂര്‍ രൂപതയില്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 6-Ɔമത്തെ വീടൊരുങ്ങി.
കെ.സി.ബി.സി.യുടെ എസ്.സി.എസ്.ടി. ബി.സി. കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദലിത് ക്രിസ്ത്യന്‍ മഹാജനസഭയുടേയും, പുനലൂര്‍ രൂപതയുടേയും സംയുക്ത ഭവനനിര്‍മാണ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടാണ് രൂപതയിലെ ചെറുപൊയ്ക ഇടവകയിലെ കൊച്ചു തുണ്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാജുവിന്‍റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയത്.
വീടിന്‍റെ ആശിര്‍വാദകര്‍മ്മം അഭിവന്ദ്യ പുനലൂര്‍ രൂപത മെത്രാന്‍ റെറ്റ്.റവ.ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ രൂപതാ ഡയറക്ടര്‍ ജോസ് വര്‍ഗീസ്, ഇടവക വികാരി ഫാ. ജോസഫ് പുനലൂര്‍ മീഡിയ കമ്മീഷന്‍ അധ്യക്ഷന്‍ ഫാ. സണ്ണി, ഡി സി എം എസ് എസ് പുനലൂര്‍ രൂപത പ്രസിഡന്‍റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്‍റ് ജോസ് മോന്‍ വയല, രൂപതാ കോഡിനേറ്റര്‍ ബിജു ലൂക്കോസ്, സി.എസ്.എം. കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലില്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.