പീഡനക്കേസുകളിൽ നയപ്രഖ്യാപനവുമായി അമേരിക്കയിലെ മെത്രാൻ സംഘം
പീഡനക്കേസുകളിൽ നയപ്രഖ്യാപനവുമായി അമേരിക്കയിലെ മെത്രാൻ സംഘം
ഫാ.വില്യം നെല്ലിക്കൽ
റോം: ലൈംഗിക പീഡനക്കേസുകളിൽ നയപ്രഖ്യാപനവുമായി അമേരിക്കയിലെ മെത്രാൻ സംഘം.
പ്രഖ്യാപനത്തിലെ നയങ്ങള്‍ ഇങ്ങനെ :
1. രൂപതകളില്‍ അരെങ്കിലും ഒരാള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞാല്‍ മറച്ചുവയ്ക്കാതെ, കാരുണ്യത്തോടെ എന്നാല്‍ നീതിയോടെ കുറ്റകൃത്യത്തെ കൈകാര്യംചെയ്യേണ്ടതാണ്.
2. ഇനിയും സഭയില്‍ ലൈംഗിക പീഡനത്തിന് ഇരയായവര്‍ നീതിലഭിക്കാതെ ഉണ്ടങ്കില്‍ മുന്നോട്ടു വന്ന് വിവരം അറിയിക്കേണ്ടതാണ്. ഗൗരവകരമായ കുറ്റകൃത്യത്തിന്‍റെ സ്വഭാവമുള്ള കേസുകള്‍ നിയമപാലകരെ അറിയിച്ചും കേസ് എടുക്കേണ്ടതാണ്.
3. ആര്‍ച്ചുബിഷപ്പ് മക്കാറിക്കിന് എതിരായ ആരോപണങ്ങള്‍ അമേരിക്കയിലെ മെത്രാന്‍ സംഘം ഏറെ ഗൗരവത്തോടും ദുഃഖത്തോടും സഹാനുഭാവത്തോടുംകൂടെയാണ് കാണുന്നത്. എന്നാല്‍ നീതിനിഷ്ഠയോടെ സത്യം കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും, കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡി നാര്‍ഡോ പ്രഖ്യാപനത്തിലൂടെ അറിയിച്ചു.
അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്ന വാഷിംങ്‍ടണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ തിയദോര്‍ എഡ്ഗാര്‍ മക്കാരിക്കിന് എതിരായി ഉയര്‍ന്ന വളരെ ഗൗരവകരമായ ലൈംഗിക പീഡനക്കേസുകളാണ് അമേരിക്കയിലെ മെത്രാന്‍ സംഘത്തെ ഇതു സംബന്ധിച്ച് ഉടനടി ഒരു പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ ഡി നാര്‍ഡോ വ്യക്തമാക്കി.