ജയൻ ജെ.വൈ. പാലോട്
പാലോട് : പാലോട് സെന്റ് ജോർജ് ദേവാലയത്തിലെ ജീസസ് യൂത്ത് പ്രാർത്ഥനാ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഞായറാഴ്ച ആഘോഷിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വാർഷിക സമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
വാർഷിക സമ്മേളന ഉദ്‌ഘാടനം ഇടവക വികാരി ഫാ.എൻ. സൈമൺ നിർവഹിച്ചു, ഫാ.ജോസഫ് പാറാങ്കുഴി മുഖ്യ പ്രഭാഷണം നടത്തി. ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ ശ്രീ. ജസ്റ്റിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, പാലോട് ഇടവകയിൽ സ്തുത്യർഹമായ സേവനം അനുഷ്‌ടിക്കുകയും പാലോട് ഇടവകയിൽ ജീസസ് യൂത്ത് കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ചെയ്ത ഫാ. ജോസഫ് പരാംകുഴിയെയും, മദർ മരിയെല്ലയേയും ആദരിച്ചു.
കൂടാതെ, ഇടവകയിൽ നിന്നും കൂടുതൽ ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇടവകയിൽ നിന്ന് ദൈവ വിളി സ്വീകരിച്ച സി. കൊച്ചുത്രേസ്യ ഡാനിയേൽ, സി. എലിസബത്ത്, സി. സുചിത്ര എന്നിവരെയും, ഇന്ത്യയ്ക്ക് പുറത്ത് സേവനം ചെയ്യുന്ന ഫാ. ജിബു ജെ.ജാജിൻ, ഫാ. ജോസ് ഡാനിയേൽ എന്നിവരുടെ മാതാപിതാക്കളെയും, ഇടവകയിൽ 30 വർഷത്തിലേറെയായി സേവനം ചെയ്യുന്ന ശ്രീ.സ്റ്റീഫൻ ജോർജ് ഉപദേശിയെയും പ്രസ്തുത സമ്മേളനം ആദരിച്ചു.
മദർ സുപ്പീരിയർ മേരിലിസി, ജീസസ് യൂത്ത് രൂപത കൗൺസിൽ അംഗം ശ്രീ. റിജോ, ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ.ജോർജ് ജോസഫ് എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. ശ്രീ. ജോസ് സ്റ്റീഫൻ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ജയൻ കൃതജ്ഞതയും അർപ്പിച്ചു.
തുടർന്ന്, ജീസസ് യൂത്ത്, കെ.സി.വൈ.എം., വചന ബോധനം തുടങ്ങിയവയുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളോടെ ജീസസ് യൂത്ത് പ്രാർത്ഥനാ കൂട്ടായ്മയുടെ ഒന്നാം വാർഷിക ആഘോഷം സമാപിച്ചു.