Vatican

പാരിസ്ഥിതിക വ്യതിയാനങ്ങൾ മനുഷ്യന്‍റെ ജീവിതരീതിയുടെ മാറ്റം ആവശ്യപ്പെടുന്നു; ഫ്രാൻസിസ് പാപ്പാ

പാരിസ്ഥിതിക വ്യതിയാനങ്ങൾ മനുഷ്യന്‍റെ ജീവിതരീതിയുടെ മാറ്റം ആവശ്യപ്പെടുന്നു; ഫ്രാൻസിസ് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: പാരിസ്ഥിതിക വ്യതിയാനങ്ങൾ
മനുഷ്യന്‍റെ ജീവിതരീതിയുടെ മാറ്റം ആവശ്യപ്പെടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.
മാറ്റം ആദ്യം ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും പരിവര്‍ത്തനമാണ് സംഭവിക്കേണ്ടതെന്നും, അതിന്, പാരിസ്ഥിതികമായ മാനസാന്തരമാണ് (Ecological Conversion) ഇന്നിന്റെ ആവശ്യമെന്നും പാപ്പാ. ഇക്കാര്യത്തില്‍ മതങ്ങള്‍ക്കും ക്രൈസ്തവസഭകള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കേണ്ടതായിട്ടുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വെള്ളിയാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച പരിസ്ഥിതി സംബന്ധമായ രാജ്യാന്തര സംഗമത്തിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഈ സംഗമം വിളിച്ചുകൂട്ടിയത്.

“Laudato Si” (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് രണ്ടു ദിവസത്തെ രാജ്യാന്തര സമ്മേളനം വിളിച്ചു കൂട്ടപ്പെട്ടത്. 300 അധികം പാരിസ്ഥിതീക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പൊതുഭവനമായ ഭൂമി വിവിധ തരത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത് സംസ്കൃതിചെയ്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രങ്ങളുടെയും, പ്രാദേശിക അധികാരികളുടെയും, പൗരന്മാരുടെയും, സാമ്പത്തിക സമൂഹത്തിന്‍റെയും, ആത്മീയ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്ത്വമാണ് ഭൂമിയുടെ സമഗ്രമായ സംരക്ഷണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഡിസംബറില്‍ പോളണ്ടിലെ കൊട്ടോവിച്ചേയില്‍ ചേരുന്ന “കോപ് 24” (Cop 24) സംഗമത്തിലേയ്ക്കും,  സെപ്തംബറില്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ സമ്മേളിക്കുന്ന “ആഗോള കാലാവസ്ഥ ഉച്ചകോടി”യിലേയ്ക്കും ഭൂമിയെ സംരക്ഷിക്കുന്ന മാറ്റങ്ങള്‍ക്കായി എല്ലാവരും ഉറ്റുനോക്കുകയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker