Vatican

പാരിസ്ഥിതിക പദ്ധതികള്‍ക്ക് കത്തോലിക്കാ സഭയില്‍ തുടക്കമായി; 7 വര്‍ഷങ്ങള്‍ നീളുന്ന കര്‍മ്മ പദ്ധതികള്‍ ലക്‌ഷ്യം

2020 മെയ് 24-ന് ആരംഭിച്ച് 2021 മെയ് 24-ന് അവസാനിക്കുന്ന ഒരു വര്‍ഷം നീളുന്ന വാര്‍ഷിക പരിപാടികള്‍...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ 2015 മെയ് 24-ന് സൃഷ്ടിയെ സംബന്ധിച്ച് നൽകിയ പാരിസ്ഥിതിക പ്രബോധനം Laudato Sì (അങ്ങേയ്ക്കു സ്തുതി) യുടെ 5-Ɔο വാര്‍ഷികത്തിന് ഒരുക്കമായിട്ടാണ് ആഗോളസഭയില്‍ പരിസ്ഥിതി വാരാചരണത്തിന് വത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് പരിസ്ഥിതി പരിപാടികളുടെ ആസൂത്രകര്‍. ഭൂമുഖത്തെ പ്രകൃതിയെക്കുറിച്ചുള്ള ആശങ്ക, ഭൂമിയിൽ വസിക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്കുണ്ടാകേണ്ട അവബോധം, നല്ല പ്രകൃതിയും സഹോദര്യവും ഭൂമിയില്‍ വസിക്കുന്നവര്‍ക്ക് നൽകാവുന്ന ആനന്ദവും സാമാധാനവും തുടണ്ടിയവയാണ് Laudato Sì ന്റെ കാതലായ പ്രബോധനം.

2020 മെയ് 24-ന് ആരംഭിച്ച് 2021 മെയ് 24-ന് അവസാനിക്കുന്ന ഒരു വര്‍ഷം നീളുന്ന വാര്‍ഷിക പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് ആമുഖമായിട്ടാണ് പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. സുസ്ഥിതിയുള്ള പരിസ്ഥിതിയും നല്ല പ്രകൃതിയും യാഥാര്‍ത്ഥ്യമാക്കുവാന്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലോകവും രാഷ്ട്രനേതാക്കളും മടിച്ചുനിൽക്കുമ്പോഴാണ് ആഗോള കത്തോലിക്കാ സഭാതലത്തില്‍ പാരിസ്ഥിതിക പരിപാടികള്‍ക്ക് ആഹ്വാനം ചെയ്യുന്നത്. പാപ്പായുടെ പാരിസ്ഥിതിക പ്രബോധനങ്ങള്‍ ലോകത്ത് പ്രാവര്‍ത്തികമാക്കുക എന്ന ഉറച്ചബോധ്യത്തോടെയാണ് ഒരു വര്‍ഷം നീളുന്ന കര്‍മ്മപദ്ധതികള്‍ ഒരുക്കിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പറഞ്ഞു.

2020 മെയ് 24 -ന് ആരംഭിക്കുന്ന പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ കരടുരൂപം ഇങ്ങനെ:

a) പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികം ഫലപ്രദമായി ആഘോഷിക്കുന്നതിന്റെ തുടക്കമായി മെയ് 24, ‍ഞായറാഴ്ച മദ്ധ്യാഹ്നം 12 മണിക്ക് ഭൂമിക്കും മാനവകുലത്തിനും വേണ്ടി പൊതുവായ പ്രാര്‍ത്ഥനചൊല്ലും.

b) വാര്‍ഷിക പരിപാടികള്‍ പ്രായോഗികമാക്കുവാനുള്ള മാര്‍ഗ്ഗരേഖകള്‍ ജൂണില്‍ ലഭ്യമാക്കും.

c) 1 സെപ്തംബര്‍ – 4 ഒക്ടോബര്‍ 2020 : “സൃഷ്ടിയുടെ കാലം” എന്ന പേരില്‍ “വെബ് സെമിനാറുകള്‍” സംഘടിപ്പിക്കും.

d) 15 ഒക്ടോബര്‍ 2020 : ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പുനര്‍പരിശോധന.

e) 20-29 ജനുവരി 2021: ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള സാമ്പത്തിക ചര്‍ച്ചാവേദി.

f) ആഗോള സാമ്പത്തിക കൂട്ടായ്മ, ഡോവോസ് – മൂന്നാമത് വട്ടമേശ സമ്മേളനം (വസന്തം 2021).

g) ലോക ജലദിന പരിപാടികള്‍ (22 മാര്‍ച്ച് 2021).

h) സമാപനപരിപാടിയും വാര്‍ഷികസമ്മേളനവും (20-22 മെയ് 2021) : യുവജനങ്ങളുടെ അങ്ങേയ്ക്കു സ്തുതി സംഗീതകൂട്ടായ്മ, പാരിസ്ഥിതിക അവാര്‍ഡുകള്‍ എന്നിവ ശ്രദ്ധേയമായിരിക്കും.

i) വാര്‍ഷിക പരിപാടിയെ തുടര്‍ന്നുള്ള 7 വര്‍ഷങ്ങള്‍ നീളുന്ന കര്‍മ്മ പദ്ധതികള്‍ ദേശീയ-പ്രാദേശിക സഭകള്‍ക്ക് ലഭ്യമാക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker