പാപ്പായുടെ തത്സമയ സംപ്രേഷണ (ഓണ്‍-ലൈന്‍) ദിവ്യബലി അവസാനിക്കുന്നു
മെയ് 18-മുതല്‍ ഇറ്റലിയിലെ ദേവാലയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമുള്ള ദിവ്യബലി ആരംഭിക്കുന്നു...
ഫാ.വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: പാപ്പായുടെ തത്സമയ സംപ്രേഷണ “ഓണ്‍-ലൈന്‍” ദിവ്യബലിയർപ്പണം മെയ് 19-Ɔο തിയതി ചൊവ്വാഴ്ച മുതല്‍ ഉണ്ടായിരിക്കുന്നതല്ല. മെയ് 18-മുതല്‍ ഇറ്റലിയിലെ ദേവാലയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമുള്ള ദിവ്യബലി ആരംഭിക്കുവാന്‍ ഇറ്റാലിന്‍ സര്‍ക്കാരും വത്തിക്കാനും ഒരുമിച്ച് തീരുമാനിച്ചതിനാല്‍, സാന്താ മാര്‍ത്തയില്‍ നിന്നുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ അനുദിന ദിവ്യബലിയുടെ സംപ്രേഷണം മെയ് 19-മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി, മെയ് 13, ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
മഹാമാരിയുടെ കാലത്ത് ആരംഭിച്ച പാപ്പായുടെ ജനരഹിത ദിവ്യബലി, മെയ് 18-നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മശതാബ്ദിനാളില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധന്റെ സ്മൃതിമണ്ഡപത്തിന്റെ അള്‍ത്താരയില്‍ ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിക്കുന്ന അനുസ്മരണ ദിവ്യബലിയുടെ തത്സമയ സംപ്രേഷണത്തോടെയാണ് സമാപിക്കുക.