Vatican

പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണം ഭീതിയായി മാറുന്നത്; ഫ്രാൻസിസ് പാപ്പാ

പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണം ഭീതിയായി മാറുന്നത്; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണവും മരണചിന്തപോലും ഭീതിയായി മാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഒത്തുകൂടിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.

നമ്മുടെ ഹൃദയം പാപാധിക്യത്താല്‍ മാനുഷിക വികാരങ്ങളോടും വേദനയോടും സ്പന്ദിക്കാതാകുമ്പോള്‍ ഭയം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍, ക്രിസ്തുവിന്‍റെ കാരുണ്യം, പിതാവിന്‍റെ കാരുണ്യം അനന്തമാണ്. അത് തിരിച്ചറിഞ്ഞു ജീവിക്കുന്നവർക്ക് ഏതവസ്ഥയിലും പുതുജീവന്‍ ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നമുക്ക് വീഴ്ചകളുണ്ടാകുമ്പോഴും, നാം ക്രിസ്തുവിന്‍റെ ലോലമായ ശബ്ദം കേള്‍ക്കണം. എഴുന്നേല്ക്കൂ, ധൈര്യമായിരിക്കൂ എന്ന് ക്രിസ്തു പറയുന്നത് ഗ്രഹിക്കമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ആത്മീയമായും ശാരീരികമായും വ്യഥകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമുക്ക് കടമയുണ്ട്. ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും പുറത്തുകൊണ്ടുവരുവാൻ, വിമോചനത്തിന്‍റ വചനവും വിമോചകന്‍റെ കടാക്ഷവും നൽകുവാനാണ്‌ നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പാ ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker