പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷം; ഫാ.അഗസ്റ്റിന്‍ പുന്നോലില്‍
പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷം; ഫാ.അഗസ്റ്റിന്‍ പുന്നോലില്‍
അനിൽ ജോസഫ്
തിരുവനന്തപുരം: പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷമാണെന്ന് ഫാ.അഗസ്റ്റിന്‍ പുന്നോലില്‍. ഇന്നലെ കാര്‍മ്മല്‍ഗിരി ആശ്രമദേവാലയത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ഫാ.അഗസ്റ്റിന്‍.
അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ്പ് ബെന്‍സിഗറിന്‍റെയും മുതിയാവിള വലിയച്ചന്‍ ഫാ.അദെയോദാത്തുസിന്‍റെയും ദൈവദാസ പദവിയിലൂടെ പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമം ദൈവത്തിന്‍റെ വലിയ അനുഗ്രഹത്തിന്‍റെ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് കാര്‍മ്മല്‍ ആശ്രമം പ്രെയോര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍. പാങ്ങോട് ആശ്രമത്തിന്‍റെ വളര്‍ച്ചയുടെ കാരണം ദൈവദാസരായി പ്രഖ്യാപിക്കപ്പെട്ട ബെന്‍സിഗര്‍ പിതാവിന്‍റെയും അദെയോദാത്തൂസ് അച്ചന്‍റെയും പ്രാര്‍ഥനയും ആശീര്‍വാദവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന്‍റെ മലയോരമേഖലയുടെ സാമൂഹികമായ വളര്‍ച്ചക്ക് അദെയോദാത്തുസച്ചന്‍ നല്‍കിയ സംഭാവനകള്‍ ഉദാത്തമാണെന്നും അദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്കാ സഭയുടെ വളര്‍ച്ചക്കും വിശ്വാസ സമൂഹങ്ങളുടെ രൂപീകരണത്തിനും ബിഷപ്പ് ബെന്‍സിഗര്‍ സമാനതകളില്ലാത്ത സംഭാവനയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.