പരിശുദ്ധ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും സ്വാതന്ത്ര്യ ദിനവും വ്യത്യസ്തമാക്കാന്‍ സിഎംഐ സഭയുടെ നൃത്ത ശില്‍പ്പം
വന്ദേ നമോവാഹം സ്വര്‍ഗ്ഗീയവാണി എന്നു തുടങ്ങുന്ന നൃത്തശില്‍പ്പത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് സിസ്റ്റര്‍ ഹെലന്‍ ജോസ് സിഎംഐ യാണ്.
സ്വന്തം ലേഖകന്‍
കണ്ണൂര്‍ :75 ാമത് സ്വതന്ത്ര്യ ദിനാഘോഷത്തിന്‍റെയും പരിശുദ്ധ കന്യകാമാതാവിന്‍റെ സ്വര്‍ഗ്ഗാരോഗപണവും ആഘോഷിക്കാന്‍ സിഎംസി സഭ പുത്തിറക്കിയ തൃത്ത ശീല്‍പ്പം ശ്രദ്ധ നേടുന്നു.
പരിശുദ്ധ മാതാവിന്‍റെ സ്വര്‍ഗ്ഗാരേപണത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഗാനം സ്വാതന്ത്ര്യ ദിന ചിന്തകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ശ്രവണ സംസാര ശേഷി ഇല്ലാത്ത കുട്ടികളാണ് ഈ നൃത്തശില്‍പ്പത്തില്‍ അണിനിരക്കുന്നതെന്നതാണ് പ്രത്യേകത.
വന്ദേ നമോവാഹം സ്വര്‍ഗ്ഗീയവാണി എന്നു തുടങ്ങുന്ന നൃത്തശില്‍പ്പത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് സിസ്റ്റര്‍ ഹെലന്‍ ജോസ് സിഎംഐ യാണ്.
2 നൃത്ത വേഷ രൂപങ്ങളില്‍ നൃത്തത്തില്‍ അണിനിരക്കുന്നത് കണ്ണൂര്‍ ചവറ സ്പീച്ച് അന്‍ഡ് ഹിയറിംഗ് സ്കൂളിലെ കുട്ടികളാണ്. സിസ്റ്റര്‍ ലിറ്റില്‍ തെരേസ നിര്‍മ്മിച്ചിരിക്കുന്ന ഗാനം സിസ്റ്റര്‍ ലിനെറ്റ് സംവിധാനം ചെയ്യ്തിരിക്കുന്നു.