Diocese
പരസ്പര സ്നേഹത്തിലൂടെ മാത്രമെ ദൈവത്തെ ദര്‍ശിക്കാനാവൂ; ബിഷപ്പ് ആര്‍.ക്രിസ്തുദാസ്
പരസ്പര സ്നേഹത്തിലൂടെ മാത്രമെ ദൈവത്തെ ദര്‍ശിക്കാനാവൂ; ബിഷപ്പ് ആര്‍.ക്രിസ്തുദാസ്
അനിൽ ജോസഫ്
ബാലരാമപുരം: പരസ്പര സ്നേഹത്തിലൂടെ മാത്രമെ ദൈവത്തെ ദര്‍ശിക്കാനാവൂ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. മനുഷ്യരില്‍ ദൈവമുഖം ദര്‍ശിക്കുന്നതാണ് യഥാര്‍ത്ഥ ദൈവഭക്തി. യുദ്ധങ്ങളും കലഹങ്ങളും മനുഷ്യനിലെ ദൈവത്തെ മാനിക്കാതെയുളള നിന്ദകളാണെന്നും ബിഷപ് പറഞ്ഞു. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിനോടനുബന്ധിച്ച് നടന്ന ദിവ്യകാരുണ്യ ദിനത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ഇടവക വികാരി ഫാ.ജോയിമത്യാസ്, ഫാ.കിരണ്‍രാജ്, ഫാ.ജോണ്‍, ഫാ.അജി അലോഷ്യസ്, ഫാ.ക്ലീറ്റസ്, ഫാ.സുജേസ്ദാസ്, ഫാ.തോമസ് ഇനോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.