പയറ്റുവിള പരിശുദ്ധ ജപമാല രാജ്ഞി ദേവാലയ തിരുനാളിന് കൊടിയേറി
പയറ്റുവിള പരിശുദ്ധ ജപമാല രാജ്ഞി ദേവാലയ തിരുനാളിന് കൊടിയേറി
ബിജിന്‍ തുമ്പോട്ടുകോണം
ബാലരാമപുരം: പയറ്റുവിള പരിശുദ്ധ ജപമാല രാജ്ഞി ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോര്‍ജ്കുട്ടി CM കൊടിയേറ്റി തിരുനാളിന് തുടക്കംകുറിച്ചു. സഹവികാരി ഫാ.സുജേഷ് CM സാന്നിദ്ധ്യം വഹിച്ചു. തിരുനാള്‍ 7-ന് സമാപിക്കും.
കൊടിയേറ്റിന് മുന്‍പായി കുരിശ്ശടിയില്‍ നിന്നും ദേവാലയത്തിലേക്ക് പതാക പ്രദക്ഷിണം നടന്നു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ റവ.ഫാ.ജോസ് റാഫേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
3 മുതല്‍ 5 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് റവ.ഫാ. ജേക്കബ് കളത്തിപറമ്പില്‍ (VC) നേതൃത്വം നല്‍കും.
6-ന് രാവിലെ 9 മുതല്‍ NIDS, LCYM, KLCWA യൂണിറ്റുകളും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ദേവാലയ അങ്കണത്തില്‍ നടക്കും.
അന്നു വൈകുന്നേരം ദിവ്യബലിക്ക് ശേഷം ദൈവാലയത്തില്‍ നിന്നാരംഭിച്ച് ഉച്ചക്കട ജംഗ്ഷന്‍വരേയും തിരികെയും ഭക്തി നിര്‍ഭരമായ ചപ്രപ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ ദിനങ്ങളില്‍ റവ.ഫാ.ബോസ്കോ, റവ.ഫാ. എ.ജി.ജോര്‍ജ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുനാള്‍ സമാപനദിനത്തിലെ ആഘോഷമായ തിരുദിവ്യബലിക്കും ആദ്യ കുര്‍ബാന സ്വീകരണത്തിനും റവ.ഫാ. അലക്സ് സൈമണ്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.ആബേല്‍ OCD വചന വിചിന്തനം നല്‍കും. തിരുനാള്‍ കൊടിയിറക്കിനെത്തുടർന്ന് മാതാവിന്‍റെ ഊട്ടുനേര്‍ച്ചയും ഉണ്ടാകും.