Kerala

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ തുല്യനീതി ഉറപ്പാക്കണം; കെ.സി.ബി.സി.

നിക്ഷിപ്ത താത്പര്യങ്ങൾ വച്ചോ, രാഷ്ട്രീയ ലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ വളർത്തുന്നതിനും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും...

ജോസ് മാർട്ടിൻ

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തുന്നതിന് തയ്യാറാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) കേരളാ സർക്കാറിനോട്‌ ആവശ്യപ്പെട്ടു. ന്യൂനപക്ഷക്ഷേമം എന്നത് ജനാധിപത്യ സംവിധാനത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമം എന്നായിരിക്കണമെന്നും, നിക്ഷിപ്ത താത്പര്യങ്ങൾ വച്ചോ, രാഷ്ട്രീയ ലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ വളർത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും കെ.സി.ബി.സി. പറഞ്ഞു.

ന്യൂനപക്ഷവകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തിൽ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ഹൈക്കോടതി റദ്ദാക്കിയതിനോട് മുഖം തിരിക്കാതെ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന വിവേചന രഹിതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പത്രകുറിപ്പിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker