സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ‘വിദ്യാഭ്യസ ദിനാഘോഷം’ നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ആഘോഷിച്ചു. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർത്ഥികൾ സ്വപ്‌നം കാണാൻ പഠിക്കണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത ബിഷപ് പറഞ്ഞു.
വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രൂപതാ വിദ്യാഭ്യാസ എക്സിക്യുട്ടിവ് ഡയറക്‌ടർ ഫാ. ജോണി കെ. ലോറൻസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, നെറ്റ് നെയ്യാറ്റിൻകര മേഖലാ കോ ഓർഡിനേറ്റർ പി.ജെ. ജപരാജ്, തോമസ് കെ. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച ഇടവക വിദ്യാഭ്യാസ സമിതികൾക്കുളള അവാർഡുകൾ യോഗത്തിൽ ബിഷപ് വിതരണം ചെയ്‌തു.