നെയ്യാറ്റിൻകര രൂപതാ കെ.എൽ.സി.ഡബ്ല്യു.എ. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
കെ.എൽ.സി.ഡബ്ല്യു.എ. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
അൽഫോൻസാ ആന്റിൽസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ കെ.എൽ.സി.ഡബ്ല്യു.എ. അന്താരാഷ്ട്ര വനിതാ ദിനം, മാർച്ച് 8-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ ആഘോഷിച്ചു.
രാവിലെ 9.30 മുതൽ “വിദ്യാസമ്പന്നയായ സ്ത്രീ -സാമൂഹ്യ ഉന്നതിയ്ക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി കെ.ആർ.എൽ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ അസ്സോ. സെക്രട്ടറി ശ്രീ. തോമസ് കെ. സ്റ്റീഫൻ ക്ലാസ്സ് നയിച്ചു.
തുടർന്ന്, 12.30-ന് രൂപതാ പ്രസിഡന്റ് ശ്രീമതി ബേബി തോമസ്സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഡബ്ള്യു.ആർ.ഹീബ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.വിൻസെന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണവും, മോൺ.ജി.ക്രിസ്തുദാസ് ആമുഖ പ്രഭാഷണവും, ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് മുഖ്യ സന്ദേശവും നൽകി.
ആശംസയർപ്പിച്ചു കൊണ്ട് അല്മായ ഡയറക്ടർ ഫാ. അനിൽ കുമാർ, കെ.ആർ. എൽ.സി.സി.വിമൻസ് വിംഗ് ദുബായ് മെമ്പർ ശ്രീമതി സുജ ജെയിംസ്, അൽഫോൻസാ ആന്റിൽസ്, ഷീനാ സ്റ്റീഫൻ, സി.സിബിൾ, ശ്രിനേശൻ ജി., പ്രഭ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ചു.