നെയ്യാറ്റിൻകരയിൽ “യുവജന ബി.സി.സി. 2k19 – 2k20”-ന് തുടക്കമായി
യുവജന ബി.സി.സി. 2020 മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ്...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനയിലെ കണ്ണറവിള ഇടവകയിൽ യുവജന ബി.സി.സി. 2k19 – 2k20 സംഘടിപ്പിച്ചു. യുവത്വം വഴിതെറ്റുവെന്ന് പറയപ്പെടുന്ന ഈ കാലഘട്ടത്തിൽ യുവജന ബി.സി.സി.യ്ക്ക് ഒരുകൂട്ടം യുവജനങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ആരംഭം കുറിച്ചു. കേരള സംസ്ഥാന കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ്, പ്രസിഡന്റ് ശ്രീ.സിറിയക്ക് ചാഴിക്കാടൻ, നെയ്യാറ്റിൻകര രൂപതാ ഡയറക്ടർ ഫാ.ബിനു റ്റി. എന്നിവരുടെ സാന്നിധ്യത്തിലാണ് യുവജന ബി.സി.സി.യ്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്.
ശ്രീ.സിറിയക്ക് ചാഴിക്കാടൻ ലോഗോ പ്രകാശനം ചെയ്യുകയും, യൂണിറ്റ് സെക്രട്ടറി കുമാരി. അതുല്യ ഏറ്റു വാങ്ങുകയും ചെയ്തു. ഫാ.സ്റ്റീഫൻ തോമസ് എല്ലാ വീടുകളിലും കത്തിക്കുന്നതിന് വേണ്ട മെഴുകുതിരി യൂണിറ്റ് പ്രസിഡന്റ് ശ്രീ. അഖിലിന് നൽകിക്കൊണ്ട് യുവജന ബി.സി.സി.യുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
കണ്ണറവിള ഇടവകയിൽ സെന്റ് അലോഷ്യസ് യൂണിറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് ആദ്യ യുവജന ബി.സി.സി.യും നടന്നു. പ്രസ്തുത ബി.സി.സി.യിൽ ഇടവക വികാരി ഫാ.ബിനു, ഫാ.ജോബിൻസൺ, സിസ്റ്റേഴ്സ്, എന്നിവർ പങ്കെടുത്തു.
ഈ യുവജന ബി.സി.സി. 2020 മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ്.