നെയ്യാറ്റിൻകരയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വചനബോധന ക്ലാസ്സുകൾ ആരംഭിച്ചു
വാട്ട്സ്ആപ്പ്, സൂം ആപ്പ് എന്നിവയുടെ സഹായത്തോടെയാണ് ക്‌ളാസ്സുകൾ ക്രമീകരിക്കുന്നത്...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനയിൽലെ നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയം, കണ്ണറവിള പരിശുദ്ധാത്മ ദേവാലയം, കാഞ്ഞിരംകുളം ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നീ ഇടവകകളിലാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വചനബോധന ക്ലാസ്സുകൾ ആരംഭിച്ചത്. വാട്ട്സ്ആപ്പ്, സൂം ആപ്പ് എന്നിവയുടെ സഹായത്തോടെയാണ് ക്‌ളാസ്സുകൾ ക്രമീകരിക്കുന്നത്.
പ്രധാന അധ്യാപികയും, അതാത് ക്ലാസ്സ് അധ്യാപികമാരും കുട്ടികളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്, അതിലൂടെയാണ് കുട്ടികൾക്ക് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. ഓഡിയോയായും വീഡിയോയായും വാട്ട്സ്ആപ്പ് വഴിയാണ് ക്ലാസ് ഫയലുകൾ നൽകുന്നത്.
അതേസമയം, മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് zoom മീറ്റിംഗ് വഴിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ വീഡിയോ ഫയലുകൾ വഴിയും ക്ലാസ്സുകൾ നൽകുന്നുണ്ട്. ഇടവക വികാരി ഫാ.ബിനുവിന്റേയും, സഹവികാരി ഫാ.ജോബിൻസൺന്റേയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. മതബോധന അധ്യാപകർ എടുക്കുന്ന പ്രയതനം വളരെ വലുതാണെന്നതിൽ സംശയമില്ല.