നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ ദിനാഘോഷവും നെറ്റ് വാര്‍ഷികവും സംഘടിപ്പിച്ചു
സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയാണ് സമൂഹത്തിന് ആവശ്യം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ ദിനാഘോഷവും നെറ്റ് (നെയ്യാറ്റിന്‍കര എഡ്യുക്കേഷണല്‍ ട്രസ്റ്റ് ) വാര്‍ഷികവും ആഘോഷിച്ചു. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പരിപാടി ഉദ്ഘാടനം ചെയ്യ്തു.
വിശ്വാസത്തിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസ വളര്‍ച്ചക്കും പ്രാധാന്യം നല്‍കണമെന്ന് വികാരി ജനറല്‍ പറഞ്ഞു. സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയാണ് സമൂഹത്തിന് ആവശ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന്, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ.ലോറന്‍സ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് ഡി.രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, രൂപത വിദ്യാഭ്യാസ സമിതി സെക്രട്ടറി ജോണ്‍ കെ.രാജന്‍, തോസ് കെ.സ്റ്റീഫന്‍, ഷൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ ദിനത്തിന്‍റെ ഭാഗമായുളള പ്രത്യേക ക്ലാസിന് നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്‍കി. വിവിധ പരീക്ഷകളില്‍ വിജയികളായവരെ യോഗത്തില്‍ ആദരി ക്കുകയും ചെയ്തു.