Diocese
നെയ്യാറ്റിന്‍കര രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് സമാപനം
നെയ്യാറ്റിന്‍കര രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് സമാപനം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിക്കുന്ന 14 ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് (03 02 2020) സമാപനമാവും. കണ്‍വെന്‍ഷന്‍ നടക്കുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.
ഇന്ന് വൈകിട്ട് 4.30 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ബലി ഉണ്ടാവും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍. ഡി.സെല്‍വരാജന്‍, മോണ്‍.വി പി ജോസ്, കണ്‍വെന്‍ഷന്‍ കോ ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും.
അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.