നെയ്യാറ്റിന്‍കര രൂപത ബൈബിള്‍ കണ്‍വെന്‍ഷന് നാളെ തുടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് 5 ദിവസം നീണ്ടുനിൽക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിക്കുന്ന 14- ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് നാളെ തുടക്കമാവും. കണ്‍വെന്‍ഷന്‍ നടക്കുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് 5 ദിവസം നീണ്ടുനിൽക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിൻസെന്റ് സാമുവൽ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
നാളെ വൈകിട്ട് 5-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. വിവിധ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിവര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.
കണ്‍വെൻഷനു ശേഷം എല്ലാ റൂട്ടുകളിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.
Fb live ഉണ്ടെങ്കിൽ നന്നായിരുന്നു.