നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാവും
നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാവും
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 12ാ മത് ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് വൈകിട്ട് തുടക്കമാവും . ഞായറാഴ്‌ചവരെ നീണ്ടു നില്‍ക്കുന്ന കണ്‍വെന്‍ഷന്‍ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം .സൂസപാക്യം ഉദ്‌ഘാടനം ചെയ്യും .
അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞേലും സംഘവുമാണ് 5 ദിവസം നീണ്ടു നില്‍ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ഇന്ന് വൈകുന്നേരം കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും .
നാളെ വൈകുന്നേരം നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസ്‌ലിനും , വെളളിയാഴ്‌ച കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്ററും , ശനിയാഴ്‌ച നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസും ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികരാവും .
സമാപന ദിനത്തില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയുമുണ്ടാവും .