Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ ദശലക്ഷം ജപമാല യജ്ഞത്തിന് തുടക്കമായി

ഒക്ടോബര്‍ 31-ന് വെര്‍ച്ച്വല്‍ ജപമാല റാലിയായിരിക്കും സംഘടിപ്പിക്കുന്നത്...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ ദശലക്ഷം ജപമാല യജ്ഞത്തിന് തുടക്കമായി. കോവിഡ് കാലത്ത് ജപമാലയുടെ പ്രാധാന്യം വിശ്വാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് നെയ്യാറ്റിന്‍കര കമ്മീസിയത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഈ പ്രാർത്ഥനാ യത്നം സംഘടിപ്പിക്കുന്നത്.

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ വച്ച് ആരംഭംകുറിച്ച നടന്ന ദശലക്ഷം ജപമാല യജ്ഞനം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, ഫാ.ടോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 31-വരെ തുടരുന്ന ജപമാല പ്രാര്‍ഥനയജ്ഞത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍, വീടുകളിലായിരുന്നുകൊണ്ട് രൂപതയിലെ വിവിധ ഇടവകളിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 31-ന് സാധാരണ നടന്ന് വരുന്ന ജപമാല റാലിയും ഇത്തവണ നടക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വെര്‍ച്ച്വല്‍ ജപമാല റാലിയായിരിക്കും നെയ്യാറ്റിന്‍കര കമ്മീസിയം സംഘടിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് കമ്മീസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ നേതൃത്വം നല്‍കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker