Diocese
നെയ്യാറ്റിന്‍കര രൂപതക്ക് അഭിമാനമായി നിധിഷയും നിമ്യയും റാങ്കുകാര്‍
നെയ്യാറ്റിന്‍കര രൂപതക്ക് അഭിമാനമായി നിധിഷയും നിമ്യയും റാങ്കുകാര്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വെട്ടുകാട് സെന്റ് ജോസഫ് ഇടവകാഗങ്ങളായ നിധിഷയും നിമ്മ്യയും സംസ്കൃത വ്യാകരണത്തില്‍ 3 ഉം 4ഉം റാങ്കുകള്‍ നേടി അഭിമാനമായി. കുളത്തൂര്‍ കാരക്കോട് ചിറക്ക് കിഴക്കുകര വീട്ടില്‍ ക്ഷീര കര്‍ഷകനായ ജോസിന്റെയും സിന്ധുവിന്‍റെയും ഇരട്ട മക്കളാണ് നിധിഷയും നിമ്മ്യയും.
സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും വ്യാകരണത്തില്‍ പിജി ചെയ്യാനൊരുങ്ങുകയാണ്. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കരായിരുന്നവര്‍ വലിയവിള സ്കൂളിലും കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലുമായാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഇരുവരും ഇടവകയിലെ മതബോധന അദ്ധ്യാപികമാരാണു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും, ഇടവക വികാരി ഫാ.സജിതോമസും, സഹവികാരി ഫാ.സജിന്‍തോമസും റാങ്കുകാരെ അഭിനന്ദിച്ചു.