നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: അഞ്ച് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന് വന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് സമാപനമായി. കണ്‍വെന്‍ഷന്റെ സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ക്രിസ്തു മനുഷ്യരെ പഠിപ്പിച്ചതെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. അപരനെ സ്നേഹിക്കുമ്പോഴാണ് യഥാര്‍ത്ഥ ക്രിസ്തീയത പ്രകടമാകുന്നതെന്നും ബിഷപ്പ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ധ്യാനഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, കണ്‍വെന്‍ഷന്‍ കോ-ഓർഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയത്.