നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക വാര്‍ഷികം ഇന്ന്
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക വാര്‍ഷികം ഇന്ന്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക വാര്‍ഷികം ഇന്ന്. 1996 നവംബര്‍ 1-നാണ് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.
കേരളാ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ യൂത്ത് കമ്മിഷന് ചെയര്മാന്, ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് മെംബര്‍, കെ.ആർ.എല്‍.സി.സി. സെക്രട്ടറി, കെ.ആര്.എല്‍.സി.സി. വൈസ് ചെയര്മാന് തുടങ്ങി നിരവധി ചുമതലകള്‍ അഭിവന്ദ്യ പിതാവ് വഹിച്ചിട്ടുണ്ട്.
ആറയൂര്‍ ഇടവകാഗമായ പിതാവ് പാവറത്തുവിളയില് സാമുവല്‍ – റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1950 ആഗസ്റ്റ് 10 നാണ് ജനിച്ചത്. 1975-ല്‍ പാളയം കത്തീഡ്രലില്‍ വച്ച് പീറ്റര്‍ ബര്‍ണാഡ് പിതാവാവില് നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
തുടർന്ന്, ആറ്റിങ്ങലിലെ മൂങ്ങോട്, തെക്കേകൊല്ലംകോട്, പാലപ്പൂര്, കൊണ്ണിയൂര്‍, അന്തിയൂര്‍ക്കോണം, മുളളുവിള എന്നീ ഇടവകകളില്‍ പിതാവ് സേവനമനുഷ്ടിച്ചിട്ടുണ്ട്. പാളയം സെന്റ് ജോസഫ് ദേവാലയത്തിന്റെ സഹവികാരിയായും തിരുവനന്തപുരം രൂപതാ സെനറ്റിന്റെ സെക്രട്ടറിയായും അഭിവന്ദ്യ പിതാവ് സേവനമനുഷ്ടിച്ചു.
1981-ല്‍ റോമില്‍ ഉപരിപരിപഠനം ആരംഭിച്ച പിതാവ് ലൈസന്‍ഷിയേറ്റ് ഇന്‍ തിയോളജി (എസ്.റ്റി.എല്‍) കരസ്ഥമാക്കി.1985-ല്‍ റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്നും സേക്രട്ട് തിയോളജിയില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കി.
കഴിഞ്ഞ 22 വര്‍ഷമായി നെയ്യാറ്റിന്‍കര രൂപതയുടെ സമഗ്ര വികസനത്തിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും നിസ്തുലമായ സംഭാവനകളാണ് അഭിവന്ദ്യ പിതാവ് നല്‍കിയത്. ഇന്ന് ബിഷപ്സ് ഹൗസിലെ ചാപ്പലില്‍ മോണ്‍.ജി. ക്രിസ്തുദാസിനൊപ്പം ദിവ്യബലിയും തുടര്‍ന്ന് ലളിതമായ ആഘോഷങ്ങളുമായിരിക്കും ഉണ്ടാവുക.
അഭിവന്ദ്യ പിതാവിന് വോക്സ് ഓണ്‍ലൈന്‍ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ മെത്രാഭിഷേക വാര്‍ഷിക ആശംസകൾ.