Vatican

നിൽക്കുക കാണുക തിരികെവരിക …. ഫ്രാന്‍സിസ്‌ പാപ്പയുടെ വിഭൂതി ബുധന്‍ സന്ദേശം

നിൽക്കുക കാണുക തിരികെവരിക .... ഫ്രാന്‍സിസ്‌ പാപ്പയുടെ വിഭൂതി ബുധന്‍ സന്ദേശം

ഫാ.ജോയി സാബു

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ പിതാവ് നോമ്പുകാലത്തു ദൈവത്തിന്റെ ആർദ്ര സ്നേഹത്തിലേയ്ക്ക് വിശ്വാസികളോട് “നിൽക്കാൻ”,  “കാണാൻ”, “തിരികെ വരാൻ” ക്ഷണിക്കുന്നു.

റോമിലെ സെയിന്റ് സബീന ബസലിക്കയിൽ ക്ഷാര ബുധൻ ദിനത്തിൽ നോമ്പുകാലത്തിനു തുടക്കം കുറിച്ച് ബലിയർപ്പണത്തിനിടയിലാണ് പരിശുദ്ധപിതാവ് ഈ സന്ദേശം നൽകിയത്. വിരുദ്ധ വാരത്തിന്റെ ഒരുക്കവും നോമ്പിന്റെ ആരംഭവും കുറിച്ചുകൊണ്ട് പാരമ്പര്യ ക്രമം അനുസരിച്ചു പരിശുദ്ധപിതാവിന്റെ നേതൃത്വത്തിൽ വിശുദ്ധ അൻസലത്തിന്റെ ബസലിക്കയിൽ നിന്ന് ആരംഭിച്ച അനുതാപപ്രദക്ഷിണം വിശുദ്ധ സബീനയുടെ ദേവാലയത്തിൽ എത്തി.
പല പ്രലോഭനങ്ങൾക്കും നാം വിധേയരാണ്. നമുക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ നമുക്കുതന്നെ അറിയാം. നമ്മുടെ ദൈനംദിന ജീവിതത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമ്മുടെ വേദനയും അനിശ്ചിതത്വവും പ്രയോജനപ്പെടുത്തുന്ന ശബ്ദങ്ങൾ ഉയർന്നുവരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. തിന്മയുടെ ശക്തി ചെയ്യാൻ ലക്‌ഷ്യം വയ്ക്കുന്ന ഒരേഒരു കാര്യം അവിശ്വാസം വിതയ്ക്കുക എന്നതാണ്.

വിശുദ്ധ മദർ തെരേസ പലപ്പോഴും പറയാറുള്ളത് പോലെ വിശ്വാസത്തിന്റെ ഫലം ഉപവി ആണെങ്കിൽ അവിശ്വാസത്തിന്റെ ഫലം നിർവികാരതയും ഉപേക്ഷിക്കലുമാണ്.
അവിശ്വാസം, നിർവികാരത, ഉപേക്ഷിക്കൽ: സത്യവിശ്വാസം സ്വീകരിച്ചവരുടെ ആത്മാവിനെ മൃതമാകുകയും മരവിപ്പിക്കുകയും ചെയ്യുന്ന പിശാചുക്കളാണിവ. നോമ്പുകാലം ഈ പ്രലോഭനങ്ങളെയും മറ്റു പ്രലോഭനങ്ങളെയും അനാവരണം ചെയ്യാനും നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ  തരളിത ഹൃദയത്തിന്റെ തലത്തിനൊത്ത് ആയിരിക്കുവാൻ അനുവദിക്കാനും ഉള്ള അനുയോജ്യമായ സമയമാണ്. അന്വേഷിക്കുന്നതിനും ധ്യാനിക്കുന്നതിനും

താത്കാലികമായി നിൽക്കാനാണ് ആവശ്യപ്പെടുന്നത്. യേശുവിന്റെ യഥാർത്ഥ മുഖം കാണാൻ ഭയപ്പെടാതെ തിരികെവന്ന് ആർദ്രമായ ദൈവത്തിന്റെ സൗഖ്യവും അനുരഞ്ജനവും അനുഭവിക്കാനുമുള്ള ക്ഷണം മുഴങ്ങിക്കേൾക്കുന്ന പ്രസംഗത്തിൽ പാപ്പ പറഞ്ഞു: നമ്മുടെ ക്രിസ്തിയ ജീവിതത്തിലെ സ്വരമേളത്തിലെ അപസ്വരങ്ങളെ പരിഹരിക്കാനുള്ള സമയമാണ്‌ നോമ്പ് കാലം.

ദൈവ വചന ശുശ്രുഷയ്ക് ശേഷം പാപ്പാ ക്ഷാരം ആശീർവദിച്ചു. വിശുദ്ധ സബീനയിലെ ജോയിന്റ് കർദിനാൾ ജോസെഫ് ടോംക്കോ പരിശുദ്ധ പിതാവിന്റെ നെറുകയിൽ ക്ഷാരം പൂശി.
തുടർന്ന് ഫ്രാൻസിസ് പാപ്പ ദിവ്യ കാരുണ്യ ശുശ്രുഷയ്ക്കു മുൻപ് കർദ്ദിനാളന്മാരുടെ തലവൻമാർ  ബിഷപ്പുമാർ, ദിവ്യബലിയിൽപങ്കാളികളായ തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികൾ എന്നിവരുടെ നെറുകയിൽ ക്ഷാരം  പൂശുകയും ചെയ്തുകൊണ്ട് ഈ വർഷത്തെ 40 ദിന നോമ്പാചരണത്തിന് തുടക്കം കുറിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker