India

നിരർദ്ധന കുടുംബത്തിന് വീടോരുക്കിയശേഷം പരിശുദ്ധ കന്യകാ മറിയത്തിന് ഗ്രോട്ടോയൊരുക്കി പ്രിൻസ് പിതാവ്

പ്രധാന ആര്‍ക്കിടെക്ടും, എഞ്ചിനീയറും, പണിക്കാരനും എല്ലാം പ്രിന്‍സ് ബിഷപ്പ് തന്നെ...

സ്വന്തം ലേഖകൻ

അദിലാബാദ്: തീപിടുത്തത്തിൽ വീട് നഷ്‌ടമായ ഒരു കുടുംബത്തിന് വീട് പണിതു (ബിഷപ്പ് വീട് പണിയുകയാണ്; ഈ ബിഷപ്പിന് ഫ്രാൻസിസ് പാപ്പായുടെ മുഖമോ!) നൽകിയ അദീലാബാദ് രൂപതയുടെ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ ഇപ്പോൾ പരിശുദ്ധ കന്യകാ മറിയത്തിന് ഗ്രോട്ടോയൊരുക്കിയും ശ്രദ്ധേയനാകുന്നു. രൂപതയുടെ ചാവറ പാസ്റ്ററല്‍ സെന്ററില്‍ പുതുതായി പണിതീർത്ത ഗ്രോട്ടോയുടെ ആശീർവാദ കര്‍മ്മവും സമര്‍പ്പണവും, പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്തംബര്‍ 8-ന് രൂപതയുടെ മുന്‍ അദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കുന്നത്ത് പിതാവ് നിര്‍വഹിച്ചു.

ഗ്രോട്ട രൂപംകൊണ്ടതിങ്ങനെ: പ്രിന്‍സ് ബിഷപ്പ് താമസിക്കുന്ന മന്ദിരത്തോട് ചേര്‍ന്നുള്ള ചാവറ പാസ്റ്ററില്‍ സെന്ററിന്റെ ചുറ്റുവട്ടത്തിനുള്ളില്‍ വെറുതെ മാറ്റിയിൽപ്പെട്ട ഉരുളൻ കല്ലുകള്‍ രൂപതാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവന്ന പ്രചോദനമാണ് പരിശുദ്ധ അമ്മയ്ക്ക് ഒരുസമ്മാനം. പിന്നെ താമസിച്ചില്ല, കഴിഞ്ഞ മെയ് മാസത്തില്‍ അദിലാബാദ് രൂപതാ പരിധിയിലെ മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധുവിന്റെ ഭവനം ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് മൂലം കത്തി നശിച്ചപ്പോള്‍ രാവും പകലുമില്ലാതെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനെ അനുസ്മരിപ്പിക്കുമാറ് ഗ്രോട്ടയുടെ നിർമ്മാണം ആരംഭിച്ചു.

പ്രധാന ആര്‍ക്കിടെക്ടും, എഞ്ചിനീയറും, പണിക്കാരനും എല്ലാം പ്രിന്‍സ് ബിഷപ്പ് തന്നെ. കുറച്ചു യുവാക്കളെയും, സഹപ്രവര്‍ത്തകരായ അച്ചന്മാരെയും കൂടെക്കൂട്ടി. പറമ്പിൽ വെറുതെ കിടക്കുന്ന കല്ലുകള്‍ പെറുക്കി കൂട്ടി, ചാന്ത് കുഴച്ച് പ്രിന്‍സ് പിതാവും കൂട്ടാളികളും മാതാവിനുവേണ്ടി ഒരു ഗ്രോട്ടോ നിര്‍മ്മിക്കാനാരംഭിച്ചു. പാഴായി കിടന്ന കല്ലുകളില്‍ നിന്ന് ഉഷഃകാല താരമായ പരിശുദ്ധ അമ്മയ്ക്ക് സുന്ദരമായ ഒരു കൂടാരം, കല്ലുകള്‍ക്കിടയിലൂടെ ചെറിയൊരുനീരൊഴുക്ക്, താഴെ ഒരു കൊച്ചു ജലാശയം. രൂപതയുടെ ചാവറ പാസ്റ്ററല്‍ സെന്ററില്‍ സുന്ദരമായ ഒരു ഗ്രോട്ടോ തയാറായിക്കഴിഞ്ഞു.

മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ അദീലാബാദ് രൂപതയുടെ മെത്രാനായ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവാണ്. 2015-ലാണ് അഭിവന്ദ്യ ജോസഫ് കുന്നത്തിനു ശേഷം അദ്ദേഹം രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.

Show More

2 Comments

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker