സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നിഡ്സ് വാര്‍ഷികത്തിന്റെ ഭാഗമായി ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുളള കാര്‍ഷിക വ്യവസായ വിപണന മേളക്ക് തുടക്കമായി. നെടുമങ്ങാട് റീജിയന് കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മേള ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ 52 സ്വയം സഹായ സംഘങ്ങളാണ് വിപണനമേളയില്‍ പങ്കെടുക്കുന്നത്. വിവിധ ഇനം പച്ചക്കറികള്‍, കേക്ക് മേള, കൈത്തറി ഉല്‍പ്പന്നങ്ങള്‍, നാട്ട് മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ ഫലവര്‍ഗ്ഗങ്ങള്‍, തുടങ്ങിയവ മേളയില്‍ ഒരുക്കിയിട്ടുണ്ട്.