നിഡ്സ് കര്‍ഷക ദിനം
കര്‍ഷകര്‍ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ പ്രദര്‍ശന വിപണന മേളയും ഉണ്ടായിരുന്നു
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയുക്തമായി കര്‍ഷക ദിനം സംഘടിപ്പിച്ചു.
വ്ളാങ്ങാമുറി ലോഗോസ് പാസ്റ്റര്‍ സെന്‍ററില്‍ നടന്ന പരിപാടി എംഎല്‍എ കെ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിര്‍ നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോ, ആരോഗ്യ മദ്യവര്‍ജ്ജന വികസന കമ്മീഷന്‍ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂര്‍ ഫാ. കിരണ്‍ രാജ് , ഫാ. ജിനു, വത്സല ബാബു, അജിത , അല്‍ഫോന്‍സ ആന്‍റില്‍സ് വര്‍ഗീസ് , ലീല മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക പ്രതിനിധി വര്‍ഗീസിനെ ആദരിച്ചു. ലോഗോസ് പാസ്റ്റര്‍ സെന്‍െററില്‍ ഫലവൃക്ഷ തൈകള്‍ നട്ടു.
കര്‍ഷകര്‍ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ പ്രദര്‍ശന വിപണന മേളയും ഉണ്ടായിരുന്നു