“നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും”
“നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും”
അനുദിന മന്നാ
1 പത്രോസ്:- 4: 7 – 13
മാർക്കോസ്:- 11: 11 – 26
“നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും”
മറ്റുള്ളവരോട് വിരോധം വെച്ചു പുലർത്തികൊണ്ട് കർത്താവായ ദൈവത്തോട് പ്രാർത്ഥിക്കാതെ, വിരോധമുള്ളവരോട് ക്ഷമിച്ചുകൊണ്ട് പ്രാർത്ഥിക്കണമെന്ന് ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്. വെറും വാക്കിൽ ഒതുക്കി നിർത്താതെ ഹൃദയ ശുദ്ധിയോടുകൂടിയുള്ള പ്രാർത്ഥനയുടെ മൂല്യം കർത്താവിനോട് യാചിച്ചവ കിട്ടുമെന്നതും, ചെയ്തുപോയ പാപങ്ങൾ ക്ഷമിക്കുകയും അതിലൂടെ ജീവിതത്തിൽ സമാധാനം കിട്ടുമെന്നതുമാണ്.
പ്രിയമുള്ളവരെ, നാമെല്ലാവരും നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാണ്. പക്ഷേ പലപ്പോഴും നാം നമ്മുടെ പ്രാർത്ഥന വാക്കിൽമാത്രം ഒതുക്കി നിർത്താറാണ് പതിവ്. അങ്ങനെയാകാതെ, മാനുഷിക ബലഹീനതയാൽ നമ്മുടെ സഹോദരങ്ങളോട് ചെയ്തുപോയ തെറ്റിന് അവനോടു മാപ്പ് ചോദിച്ച് നമ്മുടെ ഹൃദയം ശുദ്ധികരിച്ച്, മനസ്സിൽ നിന്നും ഉതിർന്ന അപേക്ഷയാകണം നമ്മുടെ പ്രാർത്ഥന.
നമ്മിൽ പലർക്കുമുള്ള ഒരു പരാതിയാണ് നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലയെന്നത്. എന്നാൽ, നാം നമ്മുടെ ഹൃദയവിശുദ്ധിയെക്കുറിച്ച് ഒരിക്കലും ഓർക്കാറില്ലായെന്നത് വാസ്തവമായ ഒരു കാര്യമാണ്. എപ്പോൾ നാം ഹൃദയവിശുദ്ധിയോടുകൂടിയും, സഹോദരങ്ങളോട് ക്ഷമിച്ചുകൊണ്ടും, വിശ്വസിച്ചുകൊണ്ടും, കർത്തവായ ദൈവത്തോട് നമ്മുടെ അപേക്ഷകൾ സമർപ്പിക്കുന്നുവോ അപ്പോൾ ദൈവം ഉറപ്പായും നമ്മുടെ അപേക്ഷകൾ സ്വീകരിക്കും.
നമ്മുടെ പോരായ്മ മറച്ചുവെച്ചുകൊണ്ട് ദൈവത്തെ പഴിചാരുന്ന രീതി മാറ്റിയിട്ട് വിശ്വാസത്തോടുകൂടിയും, ഹൃദയവിശുദ്ധിയോടുകൂടിയും
നമുക്ക് നമ്മുടെ ആവശ്യങ്ങൾ കർത്താവിങ്കലേക്കു സമർപ്പിക്കാനായി പരിശ്രമിക്കാം.
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിൽ വിശ്വസിച്ചുകൊണ്ടും, സഹോദരങ്ങളോട് ക്ഷമിച്ചുകൊണ്ടും അങ്ങിൽനിന്നും അനുഗ്രഹം യാചിക്കുവാനുള്ള മനസ്സ് ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.