Kerala
നാഷണല്‍ ലോഗോസ് ക്വിസ് മികച്ച പ്രകടനവുമായി ലത്തീന്‍ രൂപതകള്‍; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് ആഷ്മി സേവ്യര്‍ വിജയി
നാഷണല്‍ ലോഗോസ് ക്വിസ് മികച്ച പ്രകടനവുമായി ലത്തീന്‍ രൂപതകള്‍; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് ആഷ്മി സേവ്യര്‍ വിജയി
അനിൽ ജോസഫ്
കൊല്ലം: കൊല്ലത്ത് വച്ച് നടന്ന നാഷണല്‍ ലോഗോസ് ക്വിസില്‍ മികച്ച പ്രകടനവുമായി ലത്തീന്‍ രൂപതകള്‍. തിരുവനന്തപുരം അതിരൂപത 5 സമ്മാനങ്ങള്‍ നേടിയപ്പോൾ കോട്ടപ്പുറവും വരാപ്പുഴയും 4 വീതവും കൊച്ചി രൂപത രണ്ടും ആലപ്പുഴ നെയ്യാറ്റിന്‍കര കൊല്ലം രൂപതകള്‍ ഒരോ സമ്മാനം വീതവും നേടി. നെയ്യാറ്റിന്‍കര രൂപതയിലെ കണ്ണറവിള പരിശുദ്ധാത്മ ദേവാലയത്തിലെ ആഷ്മി സേവ്യര്‍ എ കാറ്റഗറിയിലാണ് സമ്മാനം നേടിയത്.
നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആഷ്മി കണ്ണറവിള സ്വദേശികളായ സേവ്യര്‍ ഷൈനി ദമ്പതികളുടെ മകളാണ്. ആഷ്മിയുടെ വിജയത്തില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും ഇടവക വികാരി ഫാ.ടി.ബിനുവും അഭിനന്ദിച്ചു.