Vatican

നാലാം തീയതിയിലെ സിനഡ് വിശേഷം

നാലാം തീയതിയിലെ സിനഡ് വിശേഷം

സ്വന്തം ലേഖകൻ

വത്തിക്കാൻസിറ്റി: ഇന്നലെ ഭാഗികമായി ആരംഭിച്ച സിനഡിന്റെ ആദ്യദിവസമെന്ന് പറയാവുന്ന നാലാം തീയതി ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കലായിരുന്നു പ്രധാന അജണ്ട.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സങ്കീർണ്ണതകളും ഉൾക്കുള്ളുന്നതാണ് തിരുസഭയിലെ യുവജനങ്ങളെന്ന് വ്യക്തമായി അവതരിക്കപ്പെട്ടു.

മുപ്പതോളം വരുന്ന ബിഷപ്പുമാർക്ക്‌ പുറമെ പൊതു അവതരണ സമയത്ത് മറ്റു 12 പേരും അവരുടെ പഠനങ്ങൾ അവതരിപ്പിച്ചു. ചുരുക്കത്തിൽ ഈ അവതരണങ്ങൾ 300-ലധികം വരുന്ന സിനഡ് അംഗങ്ങൾക്ക് വ്യത്യസ്തമായ യുവജന കൂട്ടായ്മകളെക്കുറിച്ച് ബോധ്യം നൽകി.

തുടർന്ന്, ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞു, ‘സിനഡില്‍ അവതരിപ്പിച്ചവ, പഠനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോൾ പലതും മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ തയ്യാറായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്’.

എട്ടുമണിയോടുകൂടി നാലാം തീയതിയിലെ സിനഡ് ദിനത്തിന് വിരാമമായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker