Vatican

നവീകരണത്തെ നാം ഒരിക്കലും ഭയക്കരുത്. മാറ്റങ്ങൾക്ക് നാം തയ്യാറാവണം; വത്തിക്കാൻ മാധ്യമവിഭാഗ മേധാവി

നവീകരണത്തെ നാം ഒരിക്കലും ഭയക്കരുത്. മാറ്റങ്ങൾക്ക് നാം തയ്യാറാവണം; വത്തിക്കാൻ മാധ്യമവിഭാഗ മേധാവി

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: നവീകരണത്തെ നാം ഒരിക്കലും ഭയക്കരുതെന്നും, മാറ്റങ്ങള്‍ക്ക് നാം തയ്യാറാവണമെന്നും വത്തിക്കാന്റെ പുതിയ മാധ്യമവിഭാഗ മേധാവി പൗളോ റുഫീനി. ഈ കാലഘട്ടത്തിലെ ജനങ്ങളോടു നമുക്കു പങ്കുവയ്ക്കാനുള്ള കാര്യങ്ങൾ സഭാദൗത്യം തന്നെയാണ്. അതുകൊണ്ട്, അതിന്‍റെ മഹത്വവും മനോഹാരിതയും മനസ്സിലാക്കി ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണ് വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു അല്‍മായനെ വകുപ്പുമേധാവിയായി പാപ്പാ നിയമിച്ചതിലുള്ള ആശ്ചര്യവും റുഫീനി അഭിമുഖത്തില്‍ പ്രകടമാക്കി. പാപ്പായുടെ വിളി തന്നെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, എത്രയോ ചെറിയ മനുഷ്യനാണ് താനെന്നും റുഫീനി പറഞ്ഞു. എന്നാല്‍ ദൈവകൃപയില്‍ ആശ്രയിച്ചു മുന്നേറാമെന്ന ആത്മധൈര്യമുണ്ട്. സഭ എല്ലാവരുടെയും കൂട്ടായ്മയാണ്… ചെറിയവരുടെയും വലിയവരുടെയും. അതുകൊണ്ട്, നമുക്ക് ഒന്നിച്ച് മുന്നേറാമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker