Kerala

നമ്മൾ ചെയ്യുന്ന കാരുണ്യപ്രവർത്തികളും നന്മപ്രവർത്തികളും ദൈവമഹത്വം പ്രകടമാക്കുന്ന, സാക്ഷ്യം നൽകുന്ന പ്രകാശമായി മാറണം; ബിഷപ്പ് വിൻസെന്റ് സാമുവൽ

വിഴിഞ്ഞം മുക്കോലയിലെ ഡിവൈൻ മേഴ്‌സി സെന്ററിൽ 'ദൈവകരുണയുടെ തിരുനാൾ'

സ്വന്തം ലേഖകൻ

വിഴിഞ്ഞം: നമ്മൾ ചെയ്യുന്ന കാരുണ്യപ്രവർത്തികളും നന്മപ്രവർത്തികളും ദൈവമഹത്വം പ്രകടമാക്കുന്ന, ദൈവമഹത്വത്തിന് സാക്ഷ്യം നൽകുന്ന പ്രകാശമായി മാറണമെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ. വിഴിഞ്ഞം മുക്കോലയിലെ ഡിവൈൻ മേഴ്‌സി സെന്ററിൽ ‘ദൈവകരുണയുടെ തിരുനാൾ’ ആഘോഷത്തിന്റെ ഭാഗമായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ച് വചനം പങ്കുവയ്ക്കുകയായിരുന്നു ബിഷപ്പ്.

നമുക്ക് ദൈവത്തിന്റെ കാരുണ്യവും സ്നേഹവും രോഗശാന്തിയും മനസ്സമാധാനവും ലഭിക്കണമെന്ന് പ്രാർത്ഥിച്ചാൽ പോരാ, മറ്റുള്ളവർക്കും ഇവയൊക്കെ ലഭിക്കണമെന്ന് നാം പ്രാർഥിക്കണമെന്നാണ് ദൈവകാരുണ്യം നമ്മോട് ആവശ്യപ്പെടുന്നതെന്നും; ദൈവം നമ്മോട് കാരുണ്യം കാണിക്കുന്നത് നാം സ്വാർത്ഥരായി ആ കാരുണ്യം അനുഭവിക്കുവാനല്ല, മറിച്ച് ആ കാരുണ്യം മറ്റുള്ളവരിലേക്ക് കാരുണ്യ പ്രവർത്തികളായി സാക്ഷ്യപ്പെടുത്തുവാനും വേണ്ടിയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

ദൈവകരുണയുടെ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം വികാരി ജനറൽ മോൺ.സി.ജോസഫ്, റവ.ഡോ.ഹൈസെന്ത് എൻ.നായകം, ഡിവൈൻ മേഴ്‌സി സെന്റർ ഡയറക്റ്റർ ഫാ.ബെർണഡിൻ എം. ലൂയിസ് ഓ.സി.ഡി. തുടങ്ങിയവർ സഹകാർമികരായി.

അതുപോലെതന്നെ, കർമലൈറ്റ് ഓഫ് ഡിവൈൻ മേഴ്‌സി സന്യാസിനികളും, ഡിവൈൻ മേഴ്‌സി സെന്ററിന്റെ തണലിൽ തങ്ങളുടെ പഠനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളും, മറ്റ് വിശ്വാസികളുമടക്കം നൂറുകണക്കിനാളുകൾ ദൈവകരുണയുടെ തിരുനാളിൽ പങ്കുകൊണ്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker