ദൈവ വിശ്വാസം അവാര്‍ഡ് വേദിയില്‍ ഏറ്റ് പറഞ്ഞ് ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്
സ്വന്തം ലേഖകൻ
കാലിഫോർണിയ: ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് നല്ലത് സംഭവിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കുക. നിങ്ങൾക്ക് ഒരു ആത്മാവുണ്ട്, അതിനെ കരുതലോടെ പരിപാലിക്കുക. തുടങ്ങിയ വാക്കുകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടൻ ക്രിസ് പ്രാറ്റ് തന്റെ ദൈവ വിശ്വാസം പങ്കുവച്ചു.
ജുറാസിക് വേൾഡ്, ജുറാസിക് പാർക്ക്, റീക്രിയേഷൻ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനാണ് ക്രിസ് പ്രാറ്റ്. തന്റെ ക്രൈസ്തവ വിശ്വാസം എം.ടി.വി. സിനിമ & ടി.വി. അവാർഡ്ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം ക്രിസ്‌തീയ വിശ്വാസം പങ്കുവച്ചയ്ക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്തത്.
ക്രിസ് പറയുന്നു; തന്നെ “ദൈവം യാഥാർത്ഥ്യമാണ്”. വേദനയനുഭവിക്കുന്നവരെ സഹായിക്കുന്നത് നമ്മുടെ ആത്മാവിന് ഗുണം ചെയ്യുമെന്നും പ്രാർത്ഥിക്കുവാൻ പഠിക്കണമെന്നും ക്രിസ് ഓർമ്മപ്പെടുത്തി.
കാരണം, പ്രാർത്ഥന നമ്മുടെ ആത്മാവിന് ഗുണം ചെയ്യും. നമ്മൾ ആരും പൂർണ്ണരല്ല, പക്ഷേ നമ്മളെ സൃഷ്ടിച്ച ഒരു സർവ്വശക്തനുണ്ട്. അത് അംഗീകരിക്കുവാൻ നമ്മൾ തയ്യാറാണെങ്കിൽ നമ്മൾ കൃപയുള്ളവരായിരിക്കുമെന്നും കൃപയെന്ന് പറയുന്നത് ഒരു വരദാനമാണെന്നും ഓർമ്മിപ്പിച്ചു.
പ്രശസ്തിക്ക് നടുവിലും സാധിക്കുമ്പോഴെല്ലാം തന്റെ വിശ്വാസം പ്രഘോഷിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത ചുരുക്കം ചില ഹോളിവുഡ് നടന്മാരിലൊരാളാണ് ക്രിസ് പ്രാറ്റ്. ദൈവ വിശ്വാസത്തെ ശക്തിയുക്തം ഉയർത്തി പിടിച്ചുകൊണ്ടാണ് അദ്ദേഹം അവാർഡ് വേദിയിൽ നിന്ന് പിൻവാങ്ങിയത്.