ദൈവദാസന്‍ അദെയോദാത്തൂസിന്റെ വിശുദ്ധ പദവി; ഹിസ്റ്റൊറിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് നാമരണ നടപടികള്‍ക്ക് പ്രചോദനമാവുമെന്ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തസ് ഒസിഡി യുടെ നാമകരണ നടപടികള്‍ക്ക് മുന്നോടിയായിട്ടുളള ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന് സമര്‍പ്പിച്ചു. ഒന്നര വര്‍ഷമായി നടത്തി വന്ന പഠനങ്ങളുടെയും, അദെയോദാത്തൂസ് അച്ചന്‍ എഴുതിയ കത്തുകളുടെയും, അജപാലന ശുശ്രൂഷ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാമകരണ നടപടികളുടെ മുന്നോടിയായുളള ഹിസ്റ്റൊറിക് കമ്മിഷന്റെ ഈ റിപ്പോര്‍ട്ട്.
ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് നാമരണ നടപടികള്‍ക്ക് പ്രചോദനമാവുമെന്ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞു. 40 വര്‍ഷത്തോളം ഇന്ത്യയില്‍ ജീവിക്കുകയും അതില്‍ 20 വര്‍ഷക്കാലം നെയ്യാറ്റിന്‍കര രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ മുതിയാവിള കേന്ദ്രമാക്കികൊണ്ട് പ്രവര്‍ത്തിച്ച അദെയോദാത്തൂസച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ മായം അമ്പൂരി പ്രദേശങ്ങളിലും സുവിശേഷ വെളിച്ചം എത്തിച്ചു. 1968 ഒക്ടോബര്‍ 20 ന് മുതിയാവിളയില്‍ വച്ച് നിര്യാതനായ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ മൃതശരീരം വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്.
ഹിസ്റ്റൊറിക് കമ്മിഷന്റെ ചെയര്‍മാന്‍ മോണ്‍.ജി ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ 5 അംഗസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഹിസ്റ്റൊറിക് കമ്മിഷന്‍ സെക്രട്ടറി ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.വില്‍ഫ്രഡ് മിരാന്‍ഡ ഒസിഡി, പി.ദേവാദാസ്, നമകരണനടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഡോ.കുര്യന്‍ അലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group