ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകര്‍; പാപ്പാ
ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകര്‍; പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകരെന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബര്‍ 15-Ɔο തിയതി തിങ്കളാഴ്ച രാവിലെ എല്‍സാല്‍വദോറില്‍ നിന്നും എത്തിയ അയ്യായിരത്തില്‍പ്പരം തീര്‍ത്ഥാടകരെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ദൈവജനത്തിന്‍റെ ദാസനാകാനും, ദൈവത്തിന്‍റെ അനന്തമായ കാരുണ്യം അവര്‍ക്കായി വെളിപ്പെടുത്തികൊടുക്കാനുമാണ് ദൈവം അജപാലകരെ വിളിച്ചു നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, അജാപലകര്‍ ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കണം.
തങ്ങളുടെ കുറവുകളോര്‍ത്ത് അനുതപിക്കുന്ന മനുഷ്യരോട് അനന്തമായി ക്ഷമിക്കാനും, അങ്ങനെ ദൈവസ്നേഹത്തിന്‍റെ ലാളിത്യത്തിലേയ്ക്ക് അവരുടെ ഹൃദയങ്ങള്‍ തുറക്കാനും, ഒരു പ്രവാചകഭാവത്തോടെ ഇന്നു ലോകത്തു കാണുന്ന തിന്മകളെ ചെറുക്കാനും ഉപേക്ഷിക്കാനും അജപാലകര്‍ സന്നദ്ധരാവണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.