Kerala

ദേവസഹായം മരിച്ച് വീണ മണ്ണില്‍ കൃതജ്ഞതാബലി

പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിലാണ് കൃതജഞതാബലി ഒരുക്കിയത്.

അനില്‍ ജോസഫ്

നാഗര്‍കോവില്‍ : ദേവസഹായം പിളള മരിച്ച് വീണമണ്ണില്‍ വിശ്വാസ ലക്ഷങ്ങള്‍ അണി നിരന്നു. ഭാരതത്തിന്‍റെ ആദ്യ അല്‍മായ രക്ത സാക്ഷിക്ക് മൂന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം ചുടുനിണം വീണ മണ്ണില്‍ തന്നെ കൃതജ്ഞതാബലി.

ഭാരത്തിന്‍റെ ആദ്യ അല്‍മായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിളളക്ക് വേണ്ടിയുളള ഭാരതസഭയുടെ കൃതജ്ഞതാബലി വിശുദ്ധന്‍ രക്തസാക്ഷിത്വം വഹിച്ച കാറ്റാടിമലയില്‍ നടന്നു. കാറ്റാടിമല ദേവസഹായം മൗണ്ടിന് സമീപത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിലാണ് കൃതജഞതാബലി ഒരുക്കിയത്.

കോട്ടാര്‍, കുഴിത്തുറ രൂപതകള്‍ സംയുക്തമായി സംഘടിപ്പിച്ച കൃതജ്ഞതാബലിയില്‍ വിവിധ രൂപതകളില്‍ നിന്ന് 1 ലക്ഷത്തിലധികം വിശ്വാസികളും തീര്‍ഥാടകരും പങ്കെടുത്തു. ഭാതരത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിലേരി, സിബിസിഐ പ്രസിഡന്‍് കര്‍ദിനാള്‍ഡ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് , സീറോ മലബാര്‍സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഗോവ ദാമന്‍ മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പും നിയുക്ത കര്‍ദിനാളുമായ ഫിലിപ്പ് നേരി ഫൊറോറോ , മദ്രാസ് മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പും തമിഴ്നാട് ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി സ്വാമി, തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

കൂടാതെ കേരളത്തില്‍ നിന്നുള്‍പ്പെടെ 50 തിലധികം ബിഷപ്പുമാരും ചടങ്ങുകളില്‍ പങ്കെടുത്തു.ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 തോടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ച പരിപാടയില്‍ ആദ്യവസാനം വിശ്വാസ സാഗരം പങ്കുചേര്‍ന്നു.കൃതജ്ഞതാ ബലിക്ക്‌ മദ്രസ് മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി സ്വാമി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശിവഗംഗ മുന്‍ ബിഷപ്പ് ഡോ.സൂസൈമാണിക്യം വചന സന്ദേശം നല്‍കി.

ദിവ്യബലിക്കായി പ്രത്യേകം പന്തലും വിശ്വാസികള്‍ക്കായി 3 പടുകൂറ്റന്‍ പന്തലുകളുമാണ് ക്രമികരിച്ചിരിക്കുന്നത്. ദിവ്യബലിയില്‍ കോട്ടാര്‍ കുഴിത്തുറ രൂപതകളിലെ 65 ഗായകര്‍ അണി നിരന്നു.

 

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker