ദീനസേവന സഭയിലെ സന്യസ്തര്‍ നല്‍കുന്നത് സ്നേഹത്തിന്റെ പുത്തന്‍ സംസ്ക്കാരം; ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
ആദ്യ ബാച്ചിലെ സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ശാന്ത, സിസ്റ്റര്‍ ത്രേസ്യ, സിസ്റ്റര്‍ അല്‍ഫോണ്‍സ, സിസ്റ്റര്‍ മറിയം തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
അനില്‍ ജോസഫ്
കണ്ണൂര്‍: ദീനസേവന സഭയിലെ സന്യസ്തര്‍ സമൂഹത്തിന് നല്‍കുന്നത് സ്നേഹത്തിന്റെ പുത്തന്‍ സംസ്ക്കാരമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. സഭാ സ്ഥാപക മദര്‍ പേത്രക്കൊപ്പം സഭയുടെ മൂലക്കല്ലായാണ് ആദ്യകാല സന്യസ്തര്‍ സഭയുടെ വളര്‍ച്ചക്കും സഭാപ്രവര്‍ത്തനങ്ങളിലും വ്യാപരിച്ചിരുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദീനസേവന സഭയുടെ ആദ്യ ബാച്ചിന്‍റെ നിത്യവ്രത വാഗ്ദാനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ കൃതജ്ഞതാബലി അര്‍പ്പിക്കുകയായിരുന്നു ബിഷപ്പ്.
ആദ്യ ബാച്ചിലെ സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ശാന്ത, സിസ്റ്റര്‍ ത്രേസ്യ, സിസ്റ്റര്‍ അല്‍ഫോണ്‍സ, സിസ്റ്റര്‍ മറിയം തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
ദീനസേവന സഭ ജനറാള്‍ സിസ്റ്റര്‍ എമസ്റ്റീന, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രബീന, മദര്‍ പേത്രേയുടെ നാമരണ നടപടികളുടെ വൈസ് പ്രേസ്റ്റുലേറ്റര്‍ സിസ്റ്റര്‍ വന്ദന, ഫൊറോന വികാരി ഫാ.ബെന്നിമണപ്പാട്ട്, ഇടവക വികാരി ജോസ് അവന്നൂര്‍, വെളളിക്കല്‍ വികാരി ഫാ.സുനീഷ്, ഫാ.ലിനോ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group